ഹോംമെയിഡ് വൈനിന് വിലക്കേര്‍പ്പെടുത്തി എക്സൈസ് വകുപ്പ്, കര്‍ഷരുടെ വൈന്‍ നിര്‍മാണം പ്രോത്സാഹിപ്പിച്ച് സര്‍ക്കാര്‍;സര്‍ക്കുലറില്‍ ആശങ്ക
തിരുവനന്തപുരം:വീട്ടില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകൃത്യമാക്കി എക്സൈസ് വകുപ്പ്. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണെന്ന് വ്യക്തമാക്കി എക്സൈസ് വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ഹോം മെയ്ഡ് വൈന്‍ വില്‍പ്പനയ്ക്ക് എന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ക്കും പിടിവീണേക്കും. വൈന്‍ നിര്‍മാണം വീഡിയോകളിലൂടെ പ്രചരിപ്പിക്കുന്നവരും കുടുങ്ങുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. നിലവില്‍ ഹോംമെയിഡ് വൈന്‍ റെസിപ്പികള്‍ യൂട്യൂബ് ചാനലുകളിലും മറ്റ് സോഷ്യല്‍മീഡിയകളിലും റെസിപ്പികളായി ആളുകള്‍ പങ്കുവെക്കാറുണ്ട്. കൂടാതെ വീട്ടിലുണ്ടാക്കുന്ന വൈന്‍ ചിലര്‍ സോഷ്യല്‍മീഡിയ വഴി വില്‍ക്കുന്നതും പതിവാണ്. ഇത് നിയന്ത്രിക്കാനാണ് വകുപ്പിന്റെ ആലോചന.
അതേസമയം കൃഷിക്കാര്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ വൈന്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. കര്‍ഷകര്‍ വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈന്‍ വില്ക്കാന് പ്രത്യേക ഔട്ട്ലെറ്റുകള് സ്ഥാപിക്കുമെന്ന് അടുത്തിടെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ക്രിസ്തുമസ് വരാനിരിക്കെയുള്ള എക്സൈസ് വകുപ്പിന്റെ നീക്കങ്ങളും സര്‍ക്കാര്‍ തീരുമാനവും എങ്ങിനെ ഒത്തുപോകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്കി നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ക്രിസ്തുമസ് വരാനിരിക്കെയാണ് എക്സൈസ് വകുപ്പിന്റെ നടപടികള്‍ ത്വരിഗതഗതിയിലാക്കിയത്. ജില്ലാതലം മുതല്‍ കണ്ട്രോള് റൂമുകള്‍ തുറന്ന് ജാഗ്രത പുലര്‍ത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. റെയ്ഡ് വ്യാപകമാക്കുമെന്നും ഓരോജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് രൂപീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍