ഫ്യൂചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ആമസോണ്‍
ബെംഗളൂരു: ഫ്യൂചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ആമസോണ്‍ കമ്പനി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചര്‍ ഗ്രൂപ്പിനെ തകര്‍ക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്ന് റിലയന്‍സ് ഇടപാടിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തെ കിഷോര്‍ ബിയാനി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
റിലയന്‍സ്-ഫ്യൂചര്‍ ഇടപാട് തര്‍ക്കത്തില്‍ തത്സ്ഥിതി തുടരാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ ഫ്യൂചര്‍ ഗ്രൂപ്പ് അപ്പീല്‍ പോയിരിക്കുകയാണ്. എന്നാല്‍ ഈ ഹര്‍ജിയില്‍ നാളെ മാത്രമേ വാദം കേള്‍ക്കൂ. അടിയന്തിരമായി വാദം കേള്‍ക്കണമെന്നായിരുന്നു ഫ്യൂചര്‍ ഗ്രൂപ്പിന്റെ ആവശ്യം.
തര്‍ക്കം വേഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും കൊവിഡ് കാലത്ത് ഫ്യൂചര്‍ ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും സഹായിക്കാന്‍ തയ്യാറാണെന്നും ആമസോണ്‍ കമ്പനിയുടെ വക്താവ് ഇന്നലെ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ഫ്യൂചര്‍ ഗ്രൂപ്പിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍