News

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം ഗംഭീരം; കയറ്റുമതിയില്‍ വളര്‍ച്ച

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കവും ഗംഭീരം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പുതിയ ഉയരങ്ങള്‍ താണ്ടുന്ന കാഴ്ചയാണ് ആദ്യ രണ്ടാഴ്ച കണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെയുള്ള കാലയളവില്‍ 13.72 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. എഞ്ചിനീയറിങ്, ജെംസ്, ജുവല്ലറി മേഖലകളിലാണ് വന്‍ കുതിപ്പുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 3.59 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തില്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. അതേസമയം ഇറക്കുമതി ഇക്കഴിഞ്ഞ രണ്ടാഴ്ച കുറഞ്ഞിട്ടുണ്ട്. 19.93 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്.

ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണ് ഈ സംഖ്യ. കഴിഞ്ഞ വര്‍ഷം ആദ്യ രണ്ടാഴ്ച 6.54 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. മെയ് പകുതിയോടെ ഏപ്രില്‍ മാസത്തെ കണക്കുകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Author

Related Articles