ഫെയ്സ് ബുക്കിന് റെക്കോര്‍ഡ് നേട്ടം; ആദ്യ പാദത്തില്‍ ഫെയ്സ് ബുക്ക് നേടിയത് 15.1 ബില്യണ്‍ ഡോളര്‍ വരുമാനം
ഫെയ്സ് ബുക്കിന് ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫെയ്സ് ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 15.1 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനമാണ് ഫെയ്സ് ബുക്ക് ആദ്യ പാദത്തില്‍ നേടിയത്. 26 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വാള്‍സ്ട്രീറ്റിന്റെ കണക്കുകളെല്ലാം അസ്ഥാനത്താക്കിയാണ് ഈ നേട്ടം ഫെയ്സ് ബുക്ക് കൈവരിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെയ്സ് ബുക്കിന് ഇതേ കാലയളവില്‍ 12.0 ബില്യണ്‍ ഡോളര്‍ അധിക വരുമാനമാണ് ഉണ്ടായിരുന്നത്. ഇതിനെയെല്ലാം ഇത്തവണ മറികടന്നാണ് ഫെയ്സ് ബുക്കിന് ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഫെയ്സ് ബുക്കിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തയിട്ടുള്ളത്. ഉപയോക്താക്കളുടെ എണ്ണം എട്ട് ശതമാനം വര്‍ധിച്ച് 2. ബില്യണായി ഉയരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1.6 ബില്യണായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം ഫെയ്സ്ബുക്കിന് മറ്റിനത്തില്‍ ചിലവ് വന്നത് 11.8 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. പിഴ മറ്റ് കാരണങ്ങള്‍ മൂലമുള്ള ചിലവുകളാണിതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം അധികമാണ് ഫെയ്സ് ബുക്കിന് ചിലവാക്കേണ്ടി വന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍