പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്കോ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.
മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുന്നത്. നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പരസ്യ നയത്തില്‍ ചില മാറ്റങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇക്കര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. അതേ സമയം രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍