News

ഫെയ്‌സ് ബുക്കില്‍ രാഷ്ട്രീയ പോസ്റ്റിട്ടയാളുടെ വീട്ടിലെത്തി അന്വേഷണം; ആധാര്‍കാര്‍ഡും വിലപിടിപ്പുള്ള രേഖകളും ചോദിച്ചതായി ആരോപണം

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ നിയമങ്ങളിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ കമ്പനിയായ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ മിന്നല്‍ പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെ രാഷ്ട്രീയ അഭിപ്രായം പങ്കുവെച്ച വ്യക്തിയെ ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ അന്വേഷിച്ച് വീട്ടിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ വീട്ടിലെത്തി ആധാര്‍ കാര്‍ഡും മറ്റ് വിലപിടിപ്പുള്ള രേഖകളും പരിശോധിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വിലക്കാണിതെന്നാണ് ഫെയ്‌സ്ബുക്കിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം. 

ഐടി ആക്ട് 2000 പ്രകാരം സ്വാകാര്യതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്  നേരെയുള്ള കടന്നുകയറ്റമാണ് ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള വിമര്‍ശനം. പൊതുതിരഞ്ഞൈടുപ്പിനെ പറ്റി വ്യക്തികള്‍ക്ക് രാഷ്ട്രീയം പറയാനുള്ള അവസരത്തെയാണ് ഫെയ്‌സ്ബുക്ക് നിഷേധിക്കുന്നത്. 

രാഷ്ട്രീയ പോസ്റ്റിട്ടതിന് ഫെയ്‌സ്ബുക്ക് പ്രതിനിധി വീട്ടിലെത്തിയത് ഞെട്ടിച്ചുവെന്ന് യുവാവ് പറഞ്ഞു. ഉപഭോക്താവിന്റെ സ്വകാര്യതയിലേക്കാണ് ഫെയ്‌സ്ബുക്ക് ഇടപെടുന്നതെന്നും യുവാവ് ആരോപിക്കുന്നു. പ്രതിനിധിയെ വീട്ടിലേക്ക്് അന്വേഷണത്തിന് അയക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും യുവാവ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ വ്യക്തികളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കഴിയുമെന്നാണ് ഫെയ്‌സ്ബുക്ക് അധകൃതരുടെ വിലയിരുത്തല്‍. 

 

Author

Related Articles