ഫേസ്ബുക്കിന് തിരിച്ചടി; വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും കൈയൊഴിയേണ്ടി വരുമോ ?
ഫേസ്ബുക്കിന് വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും കൈയൊഴിയേണ്ടി വരുമോ എന്ന ആശങ്കയിലാണ് ലോകം. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ജനപ്രിയമായ ഈ രണ്ടു ആപ്പുകളും, ടെക്നോളജി ഭീമനായ ഫേസ്ബുക്കിന് ഒഴിവാക്കേണ്ടി വരും. തങ്ങളുടെ എതിരാളികളായി വരുന്ന ടെക്നോളജി കമ്പനികളെ വിലക്കു വാങ്ങി മത്സരം ഇല്ലാതാക്കി വിപണിയില്‍ മുന്നിലെത്തുന്ന ഫേസ്ബുക്കിന്റെ തന്ത്രത്തിന് തടയിടുകയാണ് യുഎസിലെ സ്റ്റേറ്റുകള്‍.
സമാനമായ പരാതി നേരിടുന്ന രണ്ടാമത്തെ വന്‍കിട കമ്പനിയാണ് ഫേസ്ബുക്ക്. നേരത്തെ ഗൂഗിളിനെതിരെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. നിയമനടപടിയുടെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തുന്നതിനും യുഎസ് സാക്ഷ്യം വഹിച്ചു. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ 2012ല്‍ 1 ബില്യണ്‍ ഡോളറും മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനെ 2014 ല്‍ 19 ബില്യണ്‍ ഡോളറും മുടക്കിയാണ് ഫേസ് ബുക്ക് സ്വന്തമാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍