ഫെയ്സ്ബുക്ക് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു; മനസ്സുകൊണ്ട് ടൈപ്പിംഗ് സാധ്യമാക്കാനുള്ള പരീക്ഷണത്തില്‍ ടെക് കമ്പനി
ലോക ടെക് ഭീമനമായി ഫെയ്സ്ബുക്ക് ഇപ്പോള്‍ പുതിയൊരു ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ്. ഇതിനായി ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടെക് മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന് അത് വിജയിപ്പിക്കുക എന്നതാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫെയ്സ് ബുക്ക് മനസ്സുകൊണ്ട് ടൈപ്പ ചെയ്യുന്ന ഉപകരണം വികസിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. കാലിഫോര്‍ണിയ, സാന്ഫ്രാസ്കോ യൂണിവേഴ്സിറ്റികളിലെ ഗവേഷകരുടെ സഹായത്തോടൊയാണ് ഫെയ്സ്ബുക്ക് പുതിയൊരു ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടപ്പുകള്‍ നടത്തുന്നത്.
ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരുപകരണമാകും ഫെയ്സ് ബുക്ക് വികസിപ്പിക്കുക. എന്നാല്‍ തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കുന്നതിനുള്ള നീക്കത്തില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ഗവേഷണം ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചെറിയ വാചകങ്ങള്‍ ഡീകോഡ് ചെയ്തെടുക്കാന്‍ മാത്രമാണ് തങ്ങളുടെ അല്ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകര്‍ പറഞ്ഞു.
അതേസമയം ഭാഷാ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം വികസിപ്പിക്കുകയ.ും, വാക്കുകള്‍ സ്കോഡ് ചെയ്തെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഫെയ്സ് ബുക്കിന് ബുദ്ധിമുട്ടാകും. ഇംഗ്ലിഷ് ഭാഷാ അടിസ്ഥാനത്തിലാകും ഫെയ്സ് ബുക്ക് ഇത്തരമൊരു ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്,
അതേസമയം ഇത്തരമൊരു ഉപകരണം വികസിപ്പിെടുക്കുന്നതിന് ഫെയ്സ് ബുക്കിന് കൂടുതല്‍ തുക വേണ്ടി വരും. ഇത്തരമൊരു ഉപകരണം വികസിപ്പിച്ചെടുക്കാന്‍ ഫെയ്സ് ബുക്ക് എത്ര തുകയാണ് നീക്കിവെച്ചത് എന്നതിനെ പറ്റിയൊന്നും വിവരമില്ലെങ്കിലും പുതിയ ടെക്നോളജി വികസിപ്പിക്കുന്നതിനായി ഫെയ്സ് ബുക്കിന് കൂടുതല്‍ തുക വേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍