കൊറോണ ഫെസ്ബുക്കിനെയും ഗൂഗിളിനെയും ബാധിച്ചു; ടെക് ഭീമന്മാരുടെ നഷ്ടം 44 ബില്യണ്‍ ഡോളര്‍
കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോളതലത്തിലെ പ്രമുഖ ടെക് കമ്പനികളെല്ലാം ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. ടെക് ഭീമന്മാരായ ഗൂഗിളിനും, ഫെയ്സ്ബുക്കിനും 44 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം വന്നേക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ്-19 ആഗോളതലത്തില്‍ പടരുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള കടുത്ത നടപടികളിലേക്കാണ് ആഗോളതലത്തിലെ പ്രമുഖ ടെക് കമ്പനികളെല്ലാം ഇപ്പോള്‍ നീങ്ങുന്നത്.
ടെക് ഭീമന്മാരായ ഫേസ്ബുക്കിന്റെയും,ഗൂഗിളിന്റെയും വരുമാനത്തില്‍ നടപ്പുവര്‍ഷം വലിയ കുറവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. പരസ്യവരുമാനത്തിലടക്കം ഭീമമായ കുറവാകും രേഖപ്പെടുത്തുക. 2020 ല്‍ മാത്രം ഗൂഗിളിന്റെ വരമാനം 12.75 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങും. കോവിഡ്-19 ഭീതി മൂലം ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ ആകെ 28.6 ബില്യണ്‍ ഡോളര്‍ ഇടിവ് രേഖപ്പെടുത്തും. അതായത് ഏകദേശം 18 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനത്തില്‍ ഇടിവ് വരുന്നതോടെ ഗൂഗിളിനെ ആശ്രയിച്ച് നില്ക്കുന്ന വെബ്സൈറ്റുകളെല്ലാം പ്രതിസന്ധിയിലേക്ക് വഴുതി വീഴും. നിരവധി ജീവനക്കാരുടെ വരുമാനത്തെയുമെല്ലാം ഗുരുതമായ രീതിയില്‍ ബാധിക്കുകയും ചെയ്യും.
പ്രമുഖ ടെക് കമ്പനി കൂടിയായ ഫെയ്സ് ബുക്കിന്റെ വരുമാനത്തിലും കുറവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട. പ്രധാനമയും പരസ്യവരുമാനമാകും കുറയുക. കമ്പനിയുടെ പരസ്യവരുമാനം 67.8 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങും. ഏകദേശം 15.7 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തുക. ആഗോളതലത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായതോടെ പരസ്യ കമ്പനികളുടെ നിലനില്‍പ്പും പോലും ഇപ്പോള്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.
അതേസമയം 2021 ല്‍, ഫെയ്സ്ബുക്കിന്റെ പരസ്യ ബിസിനസ്സ് ''കുതിച്ചുയരും'' എന്ന് പ്രവചിക്കപ്പെടുന്നു, ഏകദേശം 23% വര്‍ധിച്ച് 83 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ബ്ലാക്ക്ലെഡ്ജിന്റെ നേതൃത്വത്തിലുള്ള കോവന് അനലിസ്റ്റ് ടീം ഇക്കാര്യത്തില്‍ ഒരു പ്രവചനം നടത്തിയത്. ഫേസ് ബുക്കിന്റെയും, ഗൂഗിളിന്റെ പരസ്യവരുമാനം ഇടിയുന്നത് ടെക് മേഖല വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍