News

ഫെയ്‌സ് ബുക്കില്‍ പകുതിയോളം അക്കൗണ്ടുകള്‍ വ്യാജമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സഹപാഠി; ഫെയ്‌സ്ബുക്കിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ ഞാന്‍ തന്നെ

ഫെയ്‌സ്ബുക്കില്‍ ഒരു ബില്യണ്‍ വ്യാജ  അക്കൗണ്ടുകള്‍ ഉണ്ടെന്ന ആരോപണവുമായി മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സഹപാഠിയും സുഹൃത്തുമായ ആരോണ്‍ ഗ്രീന്‍സ്പാന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലുള്ള പകുതിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന ഗുരുതരമായ ആരോപണവുമായാണ് ആരോണ്‍ ഗ്രീന്‍സ്പാന്‍ രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം ആരോണ്‍ ഗ്രീന്‍സ്പാന്റെ ആരോപണത്തെ ഫെയ്‌സ്ബുക്ക് നിഷേധിക്കുകയും ചെയ്തു. അത്തരം ആരോപണമെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഫെയ്‌സ്ബുക്ക് ഇതോടെ പ്രതികരിച്ചിട്ടുള്ളത്. 

2002 മുതല്‍ 2004 വരെ സുക്കര്‍ബര്‍ഗിന്റെ ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍  സഹപാഠിയായിരുന്നു ആരോണ്‍ ഗ്രീന്‍സ്പാന്‍. 70 പേജുള്ള റിപ്പോര്‍ട്ടിലാണ് ആരോണ്‍ ഗ്രീന്‍സ്പാന്‍ ഫെയ്‌സ്ബുക്കിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതേ സമയം ഫെയ്‌സ്ബുക്കിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ താനെണെന്നാണ് ആരോണ്‍ ഗ്രീന്‍സ്പാന്‍ ഉന്നയിക്കുന്നത്. 2009 ല്‍ ഒത്തു തിര്‍പ്പാക്കാന്‍ വേണ്ടി വലിയ തുക തനിക്ക് തന്നെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ ഫെയ്‌സ്ബുക്ക് യൂസേഴ്‌സിന അളക്കുന്നസാങ്കേതിക വിദ്യ ഇല്ലെന്ന ഗുരുതരമായ ആരോപണമാണ് മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സഹപാഠി ഉന്നയിക്കുന്നത

 

Author

Related Articles