ഇന്ത്യന്‍ തെരഞ്ഞെടുപ്പ്; ദിവസത്തില്‍ ഒരു ദശലക്ഷം അധിക്ഷേപാര്‍ഹമായ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുന്നു
ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ തയ്യാറാകുമ്പോള്‍ ഒരു ദശലക്ഷം അശ്ലീല അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലാംഗ്വേജ് എന്നിവ ഉപയോഗിച്ച് ഫേസ്ബുക്ക് ഒരു ദശലക്ഷം അശ്ശീല അക്കൗണ്ടുകള്‍ പ്രതിദിനം നീക്കംചെയ്യാന്‍ ഒരുങ്ങുകയാണ്. ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹനാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
ഫേസ്ബുക്കിലൂടെയുള്ള ഓണ്‍ലൈന്‍ ദുരുപയോഗം തടയാനായി ഫേസ്ബുക്ക് ഈ മാസം തന്നെ ആരംഭിക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍, തെറ്റിദ്ധാരണകള്‍, വിദ്വേഷ ഭാഷണം, വോട്ടര്‍ അടിച്ചമര്‍ത്തല്‍ എന്നിവ ഇല്ലാതാക്കാനാണ് ഫേസ്ബുക്ക് ഇങ്ങനൊരു നീക്കം നടത്തുന്നത്. അനാവശ്യ പോസ്റ്റുകളുടെ പ്രചരണം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സുരക്ഷയോട് അനുബന്ധിച്ച് ഫെയ്സ്ബുക്ക് പുതിയ ഓപ്പറേഷന് സെന്ററുകളെ സജീവമാക്കും. സിംഗപ്പൂര്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക ഓപ്പറേഷന് സെന്ററുകള്‍ നടപ്പിലാക്കുക. വലിയ തോതിലുള്ള, അധിക്ഷേപകരമോ അല്ലെങ്കില്‍ അക്രമാസക്തമോ ആയ ഉള്ളടക്കത്തെ തിരിച്ചറിയുക, പ്ലാറ്റ്ഫോമില്‍ ഉടനീളം അത് വേഗം കണ്ടെത്തുകയും അതിനെ ബള്‍ക്കില്‍ നീക്കം ചെയ്യുകയും ചെയ്യും.
സാമൂഹിക ചര്‍ച്ചകള്‍ക്കും സംവാദങ്ങളിലും ഫേസ്ബുക്ക് ഒരു വലിയ പങ്കുവഹിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍, അവരുടെ ജീവനക്കാര്‍ അവരുടെ സൈബര്‍ സുരക്ഷാ, അവരുടെ അക്കൗണ്ടുകള്‍ എങ്ങനെ ഹാക്കബിള്‍ അല്ലെങ്കില്‍ ദുരുപയോഗം ചെയ്യുന്നു എന്നറിയാന്‍ സഹായം എന്നിവയ്ക്കായി ഫെയ്സ്ബുക്ക് ഒരു പരിശീലന പ്രക്രിയ സൃഷ്ടിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍