വരുന്നു ഫെയ്സ്ബുക്കില്‍ അടിമുടിമാറ്റം; ഫേസ്ബുക്ക് ലോഗിങ്ങിന് ഇനി വീഡിയോ സെല്‍ഫി; വ്യാജ എക്കൗണ്ടുടമകള്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക ലക്ഷ്യം
ഫെയ്സ് ബുക്ക് കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഫെയ്സ് ബുക്ക് കൂടുതല്‍ അഴിച്ചുപണികള്‍ നടത്തി മുന്നേറ്റം നടത്താനുള്ള നീക്കത്തിലാണിപ്പോള്‍ പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. സോഫറ്റ്വെയറില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങി തന്ത്രപ്രധാനമായ നീക്കമാണിപ്പോള്‍ ആരഭിച്ചത്. ഫേസ് ടെസ്റ്റിങ് വേരിഫിക്കേഷന് അടക്കമുള്ള നൂതന സംവിധാനത്തിലൂടെ ലോഗിങ് എളുപ്പമാക്കുന്ന പരീക്ഷണത്തിനാണ് ഫേസ്ബുക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഉടന്‍ തന്നെ ഈ ഫീച്ചറുകള്‍ ജനങ്ങളിലേക്ക് എത്തും.
ഒരോ വര്‍ഷവും പുതിയ പുതിയ മാറ്റങ്ങള്‍ വരുത്തി യൂസേഴ്സ് ഫ്രണ്ട്ലിയായിട്ടാണ് ഫേസ്ബുക്ക് ജനങ്ങള്‍ക്കിയില്‍ സ്ഥാനം പിടിക്കുന്നത്. നിലവിലുള്ള ലോഗിങ് രീതികളില്‍ സീക്രട്ട് പാസ്വേഡ് സംവിധാനമാണ് ഫേസ്ബുക്ക് ലോഗിങ്ങിനായി തിരഞ്ഞെടുത്തിരുന്നത്.ഇതില്‍ നിന്ന് വ്യത്യസ്തഥമായി വീഡിയോ സെല്‍ഫിയിലൂടെ ലോഗിങ് പരീക്ഷണം വിജയിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ സുരക്ഷാ വിഭാഗം.പരീക്ഷണാടിസ്ഥാനത്തില്‍ ആപ്ലിക്കേഷന്‍ അപ്ഡേഷനിലൂടെ ഈ സംവിധാനം യൂസേഴ്സിന് എത്തിക്കാനാണ് പ്രതീക്ഷിക്കുന്നത്. മുന്‍പ് ഫേക്ക് ഐഡികള്‍ തുടച്ചുനീക്കാനായി ഫേസ് ഡിറ്റക്ഷന്‍ സംവിധാനം ഫേസ്ബുക്ക് നിലവില്‍ കൊണ്ടുവന്നിരുന്നു. സമാനമായ രീതിയിലാണ് ലോഗിന്‍ സംവിധാനവും ഒരുങ്ങുന്നത്.
ലോഗിങ് വേളയില്‍ നിങ്ങള്‍ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന യത്ഥാര്‍ത്ഥ വ്യക്തിതന്നെയാണോ എന്ന് ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഒരു സന്ദേശവുമെത്തും. ഈ സന്ദേശം സ്വീകരിച്ചാലുടന്‍ തന്നെ വീഡിയോ സെല്‍ഫിയിലൂടെ നിങ്ങളുടെ മുഖം ഐഡന്റി ഫൈ ചെയ്യാന്‍ സാധിക്കും. മാറ്റാരും ഈ വീഡിയോ കാണില്ലെന്നും ഫേസ്ബുക്ക് സെക്യൂരിറ്റി വിഭാഗം ഉറപ്പുനല്‍കുന്നുണ്ട്.പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തുന്നത് ഹോങ്കോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധ ആപ്പ് ഡവലപ്പറായ ജെന്‍ മച്ചൂന് വോങ്ങാണ്. ഫേസ്ബുക്ക് പുതിയ ഫീച്ചറിനെ സംബന്ധിച്ച് ഔദ്യോഗികമായ സ്ഥീരികരണം നല്‍കിയിട്ടില്ല.
മുന്‍പ് സെല്‍ഫിയുടെ അടിസ്ഥാനത്തില്‍ സംശയമുള്ള അക്കൗണ്ടുകള്‍ക്ക് താഴിടുന്ന സംവിധാനം ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയിരുന്നു. നടീ-നടന്നമാരുടെ ഫോട്ടോകള്‍ ഉപയോഗിച്ചും സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഫേക്ക് അക്കൗണ്ടുകള്‍ വിലസുന്നത് ലോകത്തിന്റെ പല കോണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പേസ്ബുക്ക് ഈ സംവിധാനവുമായി രംഗത്തെത്തിയിരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍