ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്ര ഇന്ത്യയില്‍ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്ര ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്ക്കുന്നു. ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി ലിബ്ര പുറത്തിറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പം തന്നെയാണ് ഇതിന് കാണം. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍.
2020 ല്‍ ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബ്ലോക്ക് ചെയിന്‍ ഇടപാടുകളെ പൂര്‍ണമായും നിരോധിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഡിജിറ്റല്‍ ഇടപാടിന് അനുവദിക്കുന്ന കാലിബ്ര ഇന്ത്യയില്‍ ലഭിക്കില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ ഫെയ്സ്ബുക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചില്ലെന്നാണ് വിവരം.
ബ്ലോക്ക് ചെയിന്‍ ഇടപാടുകള്‍ക്ക് പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളാണ് ആര്‍ബിഐ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ സുതാര്യമല്ലെന്നും, തട്ടിപ്പുകള്‍ ക്രിപ്റ്റോ കന്സി ഇടപാടുകളില്‍ വ്യാപകമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദം. അതുകൊണ്ട് തന്നെ കാലിബ്ര അടക്കമുള്ള സൗകര്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍