ജിയോയിൽ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി ഫേസ്ബുക്ക്; വാങ്ങുക 10 ശതമാനം ഓഹരി; ബാധ്യത നികത്താനാകുമെന്ന പ്രതീക്ഷയിൽ ജിയോ
മുംബൈ: അമേരിക്കൻ ടെക് ഭീമൻ ഫേസ്ബുക്ക്, റിലയൻസ് ജിയോയിൽ ഓഹരി നിക്ഷേപത്തിന് ഒരുങ്ങുന്നു. പത്ത് ശതമാനം ഓഹരിയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന ടെലികോം കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. നിലവിൽ 370 മില്യൺ ഉപഭോക്താക്കളാണ് ജിയോക്കുള്ളത്. ഫിനാൻഷ്യൽ എക്സ്പ്രസാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇരുകമ്പനികളും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വമ്പിച്ച ഓഫറുകളോടെയായിരുന്നു ഇന്ത്യൻ വിപണിയിൽ ജിയോയുടെ രംഗപ്രവേശം. അതിനാൽ തന്നെ കമ്പനിക്ക് ഉയർന്ന കടബാധ്യതയാണ് ഇപ്പോഴുള്ളത്. ഫെസ്ബുക്കിന് പത്ത് ശതമാനം ഓഹരികൾ വിൽക്കുന്നതോടെ ഈ ബാധ്യത നികത്താൻ ജിയോക്ക് സാധിക്കും. മാർച്ച് 2021 ന് മുൻപ് ബാധ്യത പൂജ്യത്തിലെത്തിക്കണമെന്ന ലക്ഷ്യമാണ് ജിയോക്കുള്ളത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമയായ ഫെയ്സ്ബുക് ഇന്ത്യൻ ടെലികോം വിപണിയിൽ നിർണായക ചുവടുവെയ്പ്പിനാണ് ശ്രമിക്കുന്നത്. ഫെയ്സ്ബുക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. അതിനാൽ തന്നെ ഈ ഇടപാട് കമ്പനിക്ക് വളരെ നിർണായകമാണ്.
നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരി വില 9.95 ശതമാനം ഉയർന്ന് 1,037 രൂപയായിട്ടുണ്ട്. ജിയോ ടിവി, ജിയോ സിനിമാ, ജിയോ ന്യൂസ് തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നതിനും ഘടന ലളിതമാക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ മൂലധന ഘടനയിലേക്ക് നിക്ഷേപകരെ ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. എന്നാൽ മാർച്ച് 18 ന് റിലയൻസ് ജിയോയുടെ ചില കടങ്ങൾ ആർഐഎൽ ഏറ്റെടുത്തെങ്കിലും കമ്പനി ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങളോ നിക്ഷേപകരുടെ പേരുകളോ വെളിപ്പെടുത്തിയിരുന്നില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍