News

ഫെയ്‌സ് ബുക്ക് മേധാവിയുടെ സുരക്ഷയ്ക്ക് വേണ്ടി ചിലവാക്കിയത് ഭീമമായ തുക

ഫെയ്‌സ് ബുക്ക് മേധാവി  മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷക്കായി ചിലവാക്കിയത് 22.6 മില്യണ്‍ ഡോളര്‍ തുക. ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരോപണങ്ങളും നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. മേധാവിയുടെ സുരക്ഷക്കായി ഫെയ്‌സ് ബുക്ക് ഇത്രയധികം തുക ചിലവാക്കിയതിനെ പറ്റി ഇനിയും വിശദീകരണം നല്‍കിയിട്ടില്ല. 

ഡാറ്റാ പ്രൈവസി സംരക്ഷിക്കാന്‍ ഫെയ്‌സ് ബുക്ക് മേധാവി സുക്കര്‍ ബര്‍ഗിന് മുന്‍ വര്‍ഷങ്ങളിലും ഭീമമായ തുകയാണ് ഫെയ്‌സ് ബുക്ക് ചിലവാക്കിയത്. 2017ല്‍ 9.1 ബില്യണ്‍ ഡോളറും, 2016 ല്‍ 6 മില്യണ്‍ ഡോളറും, 2015 ല്‍ അഞ്ച് മില്യണ്‍ ഡോളറുമാണ് ഫെയ്‌സ്  ബുക്ക് സുക്കര്‍ ബര്‍ഗിന്റെ സുരക്ഷയ്ക്ക് വേണ്ടി ചിലവാക്കിയത്. 

ക്രേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള സ്ഥാപനങ്ങള്‍ ഫെയ്‌സ് ബുക്കിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ വിവാദത്തിന്റെ ഭീതി ഇപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുക്കര്‍ ബര്‍ഗിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫെയ്‌സ് ബുക്ക് ഭീമമായ തുക നീക്കിവെച്ചിട്ടുള്ളത്. ഡാറ്റാ പ്രൈവസി സംബന്ധിച്ച് ഫെയ്‌സ് ബുക്കിന്റെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ വലി ചര്‍ച്ചയാവുകയാണിപ്പോള്‍.

 

Author

Related Articles