News

ഫേസ്ബുക്കിന്റെ സ്വന്തം ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര പുറത്തിറങ്ങുന്നത് വൈകും; രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തം; യുഎസ് സെനറ്റ്മാരടക്കം ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്‌ക്കെതിരെ രംഗത്ത്; ലിബ്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ ചൈന ഡിജിറ്റല്‍ കറന്‍സി രംഗത്ത് പ്രവേശിക്കും

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി പദ്ധതിയായ 'ലിബ്ര' പുറത്തിറങ്ങുന്നത് ഫേസ്ബുക്ക് വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര പുറത്തിറക്കാന്‍ വൈകിപ്പിക്കുന്നത്. നിലവില്‍  ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിക്കെതിരെ ആഗോളതലത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ഉയര്‍ന്നുവരുന്നത്.  ബ്ലൂംബര്‍ഗിന്റെ ടെക് വെബ് സൈറ്റാണ് ഫേസ് ബുക്ക് തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര പുറത്തിറക്കുന്നത് വൈകിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

അതേസമയം പുതിയ വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ യുറോ, യുഎസ് ഡോളര്‍ തുടങ്ങിയ അന്താരാഷ്ട്ര കറന്‍സികളുടെ ഡിജിറ്റല്‍ പതിപ്പുകളും പുറത്തിറക്കാനും ഫേസ് ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെയും, സമ്മര്‍ദ്ദങ്ങളെയും കുറയ്ക്കുകയെന്നാണ് നിലവില്‍ ഫേസ്ബുക്ക് ആലോചനകള്‍ നടത്തുന്നത്. എന്നാല്‍ 2020 ഏപ്രിലിലായിരുന്നു ഫേസ്ബുക്ക് ലിബ്ര പുറത്തിറക്കാന്‍ തീരുമാനിച്ചത്.  എന്നാല്‍  ഒക്ടോബറിലായിരിക്കും ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുക. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി പദ്ധതിയാ ലിബ്ര പുറത്തിറക്കാന്‍ തീരുമാനിച്ചത്.  

നിരവധി യുഎസ് സെനറ്റ്മാരും ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയെ വിമര്‍ശിച്ചുകൊണ്ടി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡീയ ഫേസ് ബുക്ക് ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയാല്‍ ആഗോള തലത്തില്‍ വന്‍ തോതില്‍ തട്ടിപ്പുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.  മറ്റ് ക്രിപ്‌റ്റോ കറന്‍സികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്‍ പദ്ധതിയാണ്  ഫേസ് ബുക്ക് ലക്ഷ്യമിടുന്നത്. 

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി 

ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ വാദങ്ങള്‍ക്കും ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒടുവില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക്  സുപ്രീം കോടതി തന്നെ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നു. ഇതോടെ ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല. നിലവില്‍ ഫെയ്സ് ബുക്ക് അടക്കമുള്ളവര്‍ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ലിബ്രയാണ് ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി.  

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള നിയന്ത്രണം ജനുവരി മാസത്തില്‍ എഠുത്തുകളഞ്ഞിരുന്നു. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ റന്‍സി ഇടപാടുകള്‍ക്ക് ആര്‍ബിഐ വലിയ രീതിയില്‍ നിയന്ത്രണം  ഏര്‍പ്പെടുത്തുന്നത്.  ആര്‍ബിഐയുടെ നിയന്ത്രണത്തിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎഐ) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു, 

അതേസമയം ലോകത്തില്‍ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിനാണ്.  ആഗോള വിപണിയില്‍  ബിറ്റ് കോയിന്റെ വ്യാപാരം  8,85 ഡോളറിലാണ് വ്യാപാരം അരങ്ങേറുന്നത്,  അതേസമയം ബിറ്റ് കോയിന്റെ മൊത്തം വിപണി മൂല്യമായി കണക്കാക്കുന്നത് 161 ബില്യണ്‍ ഡോോളറാണ്.  എന്നാല്‍  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ബിറ്റ്കോയിന്റെ മൂല്യത്തില്‍ 0.39 ശതമാനം ഇിവാണ് രേഖപ്പെടുത്തിയത്.  

ക്രിപ്റ്റോ കറന്‍സിയില്‍ ഇന്ത്യയിലും ആഗോള തലത്തിലും ശക്തമായ മത്സരം ഉണ്ടായേക്കും

ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന ആരോപണത്തിന്റെ അടിസഥാനത്തിലാണിത്. അതേസമയം ഫെയ്‌സ് ബുക്ക് 2020 ല്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ചൈന ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ചൈന ഉടന്‍ തന്നെ പുതിയൊരു ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫെയ്‌സ് ബുക്കിന്റൈ ക്രിപ്‌റ്റോ കറന്‍സിക്കെതിരെ വ്യാപക പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. 

ഫെയ്‌സ് ബുക്ക് പുറത്തിറക്കുന്ന ലിബ്ര അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭാവിയില്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളും സംവിധാനങ്ങളും അത്യാവശ്യമാണെന്നും, ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ യുഎസ് മുന്‍പന്തിയില്‍ നില്‍ക്കണമെന്നുമാണ് ഫെയ്‌സ് ബുക്ക് പറയുന്നത്. ഇല്ലെങ്കില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ മറ്റ് രാജ്യങ്ങളുടെ കടന്നുകയറ്റം ശക്തമാകുമെന്നും ഫെയ്‌സ് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ദഗ് വ്യക്തമാക്കി. 

അതേസമയം യുഎസ് ഭരണകൂടമടക്കം ഫെയ്‌സ് ബുക്ക് പുറത്തിറക്കാന്‍ പോകുന്ന ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്‌ക്കെതരെ വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം ക്രിപറ്റോ കറന്‍സി പുറത്തിറക്കുന്നതില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന് അത് തടസ്സം സൃഷ്ടിക്കപ്പെടുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചൈന അടുത്തിടെ പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്.

News Desk
Author

Related Articles