News

എംപി 4 ഫയല്‍ കിട്ടിയാല്‍ സൂക്ഷിച്ചോളൂ;വാട്‌സ്ആപ്പിന് മാല്‍വെയര്‍ ആക്രമണം വീണ്ടും

ദില്ലി: വാട്‌സ്ആപ്പില്‍ വീണ്ടും വൈറസ് ആക്രമണം. ഈ ആപ്പ് വഴി അയക്കുന്ന വീഡിയ ഫയലുകള്‍ വഴി ഫോണില്‍ മാല്‍വെയറുകള്‍ കടന്നുകൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന ശേഷിയുള്ള മാല്‍വെയറുകളാണിത്. എംപി 4 ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ വഴിയാണ് വൈറസ് എത്തുന്നത്.

അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്‌സിക്യൂഷന്‍,ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്കുകളാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. സുരക്ഷാഭീഷണി ഉള്ളതായി വാട്‌സ്ആപ്പ് അധികൃതരും വ്യക്തമാക്കി. ഉടന്‍ തന്നെ ആപ്പ് അപ്‌ഡേറ്റ് ചെയ്യനാണ് കമ്പനിയുടെ നിര്‍ദേശം.

ആന്‍ഡ്രോയിഡ്,ഐഫോണ്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കാനും കമ്പനി ആവശ്യപ്പെട്ടു. തത്കാലത്തേക്ക് മീഡിയ ഓട്ടോ ഡൗണ്‍ലോഡ് സംവിധാനവും ഓഫാക്കുന്നതാണ് നല്ലത്.അപരിചിതര്‍ അയക്കുന്ന ഫയലുകള്‍ ഓപ്പണ്‍ ചെയ്യാതിരിക്കാനും നിര്‍ദേശമുണ്ട്.

Author

Related Articles