ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം
ജൂലായ് ആറിന് ഓഫീസുകള്‍ തുറക്കുമെങ്കിലും ഈ വര്‍ഷം അവസാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രമാകും ഓഫീസുകളിലുണ്ടാകുക. നിലവില്‍ 48,268 ജീവനക്കാരാണ് ടെക് കമ്പനിയിലുള്ളത്.
മാര്‍ച്ച് തുടക്കം മുതലാണ് ജീവിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. ഓഫീസുകള്‍ തുറക്കുന്നതുസംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോണ്‍ഫറന്‍സുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്. മറ്റ് വന്‍കിട കമ്പനികളെയെന്നപോലെ കോവിഡ് മൂലമുള്ള പ്രതിസന്ധി കമ്പനിയെയും ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍