News

വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളെ ഫെയ്‌സ്ബുക്ക് നിരോധിച്ചു

ഫെയ്‌സബുക്ക് നിരവധി വ്യാജ പേജുകളും ഗ്രൂപ്പുകളും റിമൂവ് ചെയ്തതായി റിപ്പോര്‍ട്ട്. വ്യാജ പ്രചരണങ്ങളും, സത്യമല്ലാത്ത വാര്‍ത്തകളും പെരുകുന്നത് കൊണ്ടാണ് ഫെയ്‌സ്ബുക്ക് ഇത്തര കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിനേഷന്‍ വിരുദ്ധ പേജുകളും ഫെയ്‌സ്ബുക്ക് ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചു. വാക്‌സിനേഷന്‍ വിരുദ്ധ പേജുകള്‍ ഒഴിവാക്കാന്‍ ഫെ.യ്‌സ്ബുക്ക് എടുത്ത നിലപാടിനെ ലോക ആരോഗ്യ സംഘടനകള്‍ പ്രശംസിച്ചു. 2019ല്‍ ആഗോള ഭീഷണിയായി തുടരുന്നത് വാക്‌സിനേഷനെതിരെ ആളുകള്‍ എടുക്കുന്ന നിലപാടാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയരുന്നു. 

വാക്‌സിനേഷനെതിരെ അത്യന്തം അപകടകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ നിരവധിയുണ്ടെന്നും, അത്തരം ഗ്രൂപ്പുകളെല്ലാം ഫെയ്‌സ്ബുക്ക് നിരോധിക്കണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ആഗോള തലത്തില്‍ ഇത്തരം നുണകളെ ഇല്ലാതാക്കാനുള്ള ശ്രമം ഫെയ്‌സുക്ക് എടുക്കണമെന്ന് നേരത്തെ ലോകാരോഗ്യ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ചില ശക്തികളെ കൂട്ടുപിടിക്കുന്നുണ്ടെന്ന ആരോപണവും ആഗോളതലത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. 

 

Author

Related Articles