ഫെയ്സ്ബുക്കിന്റെ പുതിയ ക്രിപ്റ്റോ കറന്‍സി ലിബ്ര 2020 ല്‍ പുറത്തിറങ്ങും; ലോക കമ്പനികളുടെ പിന്തുണയുണ്ടെന്ന് സൂചന
ന്യൂയോര്‍ക്ക്: ഫെയ്സ് ബുക്ക് പുതിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കാന്‍ പോകുന്നു. അടുത്ത വര്‍ഷം (2020 ല്‍) ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്ര പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഫെയ്സ് ബുക്കിന്റെ പുതിയ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഫെയ്സ് ബുക്ക് ഇതിലൂടെ ഒരു സ്വതന്ത്ര ഡിജിറ്റല്‍ കറന്‍സി സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് നടത്തുക. ഇതിലൂടെ തങ്ങളുടെ ക്രിപ്റ്റോ കറന്‍സിയായ ലിബ്രയിലൂടെ കൂടുതല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ട്.
ബിറ്റ് കോയിനടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ ആഗോള വിപണിയില്‍ അടുത്തിടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഫെയ്സ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്രയുടെ കടന്നുവരവ് കൂടുതല്‍ നേട്ടം കൊയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ക്രിപ്റ്റോ കറന്‍സിയിലൂടെ വലിയ മാറ്റമുണ്ടാക്കാനും, ക്രിപ്റ്റോ കറന്‍സി സംവിധാനത്തെ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ഫെയ്സ് ബുക്ക് ലിബ്രയിലൂടെ പ്രതീക്ഷിക്കുന്നത്.
ആഗോള തലത്തിലെ ഭീമന് കമ്പനികളുടൈ പിന്തുണ ഫെയ്സ്ബുക്കിന് ലഭിച്ചെന്നാണ് വിവരം. അതേസമയം ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ഇന്ത്യയില്‍ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ക്രിപ്റ്റോ കറന്‍സി നിരോധിച്ചുകൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം തന്നെ പാസാക്കുമെന്നാണ് വിവരം. ക്രിപ്റ്റോ കറന്‍സി ഇടപാട് നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ പോകുന്നത്. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ സുതാര്യമല്ലെന്നും തട്ടിപ്പുകള്‍ വ്യാപകമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍