News

രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത; അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ രംഗത്ത്

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടായിരം രൂപയുടെ നോട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വിലക്കുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അതേസമയം 2000 രൂപയുടെ അച്ചടി വെട്ടിക്കുറച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ2000 രൂപ പിന്‍വലിക്കുമെന്ന വാര്‍ത്ത ശക്തമായത്. 

2000 രൂപ പിന്‍വലിച്ച് ആയിരം രൂപയുടെ പുതിയ നോട്ട് ഇറക്കുമെന്നായിരുന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരം സന്ദേശങ്ങളില്‍ ആരും വീഴരുതെന്നും, റിസര്‍വ്വ് ബാങ്ക് അത്തരൊമരും തീരുമാനം  എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ആര്‍ബിഐ നടപടി സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 

Author

Related Articles