ചെക്ക് പോയിന്റ് ടിപ്പ്ലൈനിലൂടെ വാട്സ്ആപ്പ് വ്യാജവാര്‍ത്തകള്‍ക്ക് കുരുക്കിടുന്നു
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകളിലൂടെ സന്ദേശമയക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ പുറത്തു വന്നിരിക്കുകയാണ്. 'ചെക്ക് പോയിന്റ് ടിപ്പ്ലൈന്‍' എന്ന ഫീച്ചറിലൂടെയാണ് വാട്സ്ആപ്പ് തെറ്റായ സന്ദേശങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാനാകും. വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ വാട്സപ്പില്‍ കണ്ടാല്‍ ഉപയോക്താവിന് അത് ടിപ്പ്ലൈന്‍ വഴി വാട്സപ്പിനെ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒരു വാട്സാപ്പ് ഉപയോക്താവ് ടിപ്പ്ലൈനില്‍ ഒരു സംശയാസ്പദമായ സന്ദേശം പങ്കുവെച്ചാല്‍, പങ്കിട്ട സന്ദേശത്തില്‍ ക്ലെയിം പരിശോധിച്ചുറപ്പിച്ച് വെരിഫിക്കേഷന് സെന്റര്‍ ഉപയോക്താവുമായി പ്രതികരിക്കും. ചിത്രങ്ങള്‍, വീഡിയോ ലിങ്കുകള്‍ തുടങ്ങിയവയെല്ലാം അവലോകനം ചെയ്യുന്നതിനായി ഈ ഫീച്ചറിന് സൗകര്യമുണ്ട്. കൂടാതെ ഇംഗ്ലീഷ്, നാല് പ്രാദേശിക ഭാഷകള്‍ - ഹിന്ദി, തെലുങ്ക്, ബംഗാളി, മലയാളം എന്നിവയും ഉള്‍ക്കൊള്ളുന്നു. +91-9643-000-888 എന്ന നമ്പറുമായി ബന്ധപ്പെട്ട് ഏത് പ്രശ്നവും പരിഹരിക്കാവുന്നതാണ് എന്നാണ് വാട്സപ്പ് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിനിടെ തെറ്റായ വിവരങ്ങള്‍ പഠിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ആപ്പായ പ്രോട്ടോയാണ് സഹായിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്. കിംവദന്തികളും വ്യാജ വാര്‍ത്തകളും തടയാന്‍ സമ്മര്‍ദ്ദം മൂലം ആപ്പ് കഴിഞ്ഞ വര്‍ഷം അഞ്ച് ചാറ്റുകള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനെ നിയന്ത്രിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് നുറുങ്ങുകള്‍ നല്‍കിക്കൊണ്ട് ന്യൂസ്പേപ്പറുകളിലും ടെലിവിഷനുകളിലും പരസ്യങ്ങള്‍ നല്‍കുകയും റേഡിയോ കാമ്പെയ്നുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അനാവശ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനിക്കാന്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ നടപടികള്‍ സോഷ്യല്‍ മീഡിയക്കെതിരെ എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഐടി നിയമങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ വഴി 'നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍' തിരിച്ചറിയാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍