ടിവിഎസ് കമ്പനികളുടെ ഉടമസ്ഥാവകാശം പുന:സംഘടിപ്പിക്കുന്നു
8.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിവിധ ടിവിഎസ് കമ്പനികളുടെ ഉടമസ്ഥാവകാശം കുടുംബത്തിലെ അംഗങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത കമ്പനികളായ ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ്, ടിവിഎസ് ശ്രീചക്ര ലിമിറ്റഡ്, വീല്‍സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയുടെ കുടുംബാംഗങ്ങള്‍ തീരുമാനത്തെക്കുറിച്ച് ബന്ധപ്പെട്ട കമ്പനി സെക്രട്ടറിമാരെ അറിയിച്ചു.
വിവിധ കമ്പനികളിലെയും ബിസിനസുകളിലെയും ഷെയറുകളുടെ ഉടമസ്ഥാവകാശം ബന്ധപ്പെട്ട കമ്പനികളുടെ മാനേജ്മെന്റുമായി സമന്വയിപ്പിക്കണമെന്ന് ടിവിഎസ് കുടുംബത്തിലെ വിവിധ അംഗങ്ങള്‍ക്ക് തോന്നിയതിനാലാണ് നിലവിലെ തീരുമാനമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ കുടുംബ ഉടമ്പടി അര്‍ത്ഥമാക്കുന്നത് ഗ്രൂപ്പ് ബിസിനസുകളുടെ നിലവിലുള്ള മാനേജുമെന്റുകള്‍ ഒരേ കുടുംബാംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുമെന്നാണ്. ഇതിനര്‍ത്ഥം സുരേഷ് കൃഷ്ണയും പെണ്മക്കളും സുന്ദരം ഫാസ്റ്റനറുകള്‍ കൈകാര്യം ചെയ്യും. ടിവിഎസ് മോട്ടോര്‍സ് കൈകാര്യം ചെയ്യുന്നത് വേണു ശ്രീനിവാസനും കുടുംബവുമായിരിക്കും. ടിവിഎസ് ക്രെഡിറ്റ്, സുന്ദരം ക്ലേട്ടണ്‍, മറ്റ് ചില കമ്പനികള്‍ എന്നിവയും ഇവര്‍ കൈകാര്യം ചെയ്യും. ആര്. ദിനേശ് ടിവിഎസ് ലോജിസ്റ്റിക്സ്, ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സ് എന്നിവ കൈകാര്യം ചെയ്യും. ടിവിഎസ് ശ്രീചക്രയെ ശോഭന രാമചന്ദ്രന് കൈകാര്യം ചെയ്യും.
കുടുംബത്തിലെ മുതിര്‍ന്ന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഈ ക്രമീകരണം എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കാമെന്ന് ആലോചിക്കും. പുതിയ ക്രമീകരണം കമ്പനികളുടെ മാനേജ്മെന്റിനെയും പ്രവര്‍ത്തനത്തെയും ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് ടിവിഎസ് കുടുംബം അറിയിച്ചു.
ടിവിഎസ് ഹോള്‍ഡിംഗ് കമ്പനികളുടെ ഇപ്പോഴത്തെ ഓഹരിയുടമകള്‍ പ്രാഥമികമായി യഥാര്‍ത്ഥ സ്ഥാപകനായ ടി.വി. സുന്ദരം അയ്യങ്കാറിന്റെ മൂന്നാമത്തെയും നാലാമത്തെയും തലമുറകളാണ്. ടിവിഎസ് ഗ്രൂപ്പിന്റെ വിവിധ ബിസിനസുകള്‍ പരമ്പരാഗതമായി കുടുംബത്തിന്റെ വിവിധ ശാഖകളിലെ അംഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ടിവി സുന്ദരം അയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സുന്ദരം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, സതേണ്‍ റോഡ്വേസ് എന്നിവ മൊത്തത്തില്‍ ടിവിഎസ് ഹോള്‍ഡിംഗ് കമ്പനികള്‍ എന്നാണറിയപ്പെടുന്നത്.
പതിറ്റാണ്ടുകളായി, ടിവിഎസ് കുടുംബം അവരുടെ ബിസിനസുകള്‍ വിപുലീകരിക്കുകയും ടിവിഎസ് ഗ്രൂപ്പ് വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ബിസിനസ്സ് കമ്പനിയായി ടിവിഎസ് വളര്‍ന്നു. അതില്‍ ഇരുചക്ര, ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാണം, ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പുകള്‍, ഓട്ടോമോട്ടീവ് ഭാഗങ്ങളുടെ വിതരണം, സാമ്പത്തിക സേവനങ്ങള്‍, ലോജിസ്റ്റിക് സേവനങ്ങള്‍, ഇലക്ട്രോണിക്സ്, തുണിത്തരങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍