കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സാങ്കേതിക വിദ്യയുടെ സഹായം തേടി ഇന്ത്യന്‍ കര്‍ഷകര്‍; ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് വന്‍ സ്വീകാര്യത
ന്യൂഡല്‍ഹി: ഇന്ത്യന്‍ കര്‍ഷകര്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സാങ്കേതിക വിദ്യയുള്ള പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുന്നു. കോവിഡ് -19 സാഹചര്യത്തില്‍ കാര്‍ഷിക ഉല്പന്നങ്ങള് വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞതിനാലാണ് ഈ നീക്കം. ഉല്‍പ്പന്ന വിതരണത്തിനായി ബദല്‍ വിതരണ ശൃംഖല ലഭ്യമല്ലാത്തതിനാല്‍ കര്‍ഷകര്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് വന്‍തോതില്‍ വരുന്നതായി ഫ്രാസോ നടത്തുന്ന ഫ്രെഷ് വിഎന്എഫിന്റെ സഹസ്ഥാപകനും സിഇഒയുമായ അതുല്‍ കുമാര്‍ പറഞ്ഞു. പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. അതിനാല്‍ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
മറ്റ് രണ്ട് സ്റ്റാര്‍ട്ടപ്പുകളായ അഗ്രിബസാര്‍, അഗ്രി 10 എക്സ് എന്നിവയും സമാനമായ പ്രവണതകള്‍ കണ്ടതായി പറഞ്ഞു. അഗ്രിബസാര്‍ അപ്ലിക്കേഷനില്‍ ഏപ്രിലില്‍ രജിസ്ട്രേഷനുകളില്‍ അഞ്ചിരട്ടി വര്‍ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് മുതല്‍ പ്ലാറ്റ്ഫോമില്‍ 1,50,000 പുതിയ കര്‍ഷകരെ ലഭിച്ചുവെന്നും അതേസമയം ഒരു ലക്ഷം കര്‍ഷകരെ സ്വന്തമാക്കാന്‍ ആറ് മാസമെടുത്തുവെന്നും അഗ്രി 10 എക്സിന്റെ സിഇഒ പങ്കജ് ഘോഡ് പറഞ്ഞു.
ഫ്രാസോ, അഗ്രി 10 എക്സ്, അഗ്രിബസാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള് ഇടനിലക്കാരെ ഒഴിവാക്കാനും കര്‍ഷകരെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്നു. വ്യക്തികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തുടങ്ങി എല്ലാവര്ക്കും കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കഴിയുന്നു. ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ഫാം ഗേറ്റ് ഇന്‍ഫ്രാസ്ട്രക്ചറിനായി ഒരു ട്രില്യണ്‍ രൂപയുടെ കേന്ദ്രത്തിന്റെ പദ്ധതിയില്‍ നിന്ന് ഈ സംരംഭം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉത്തേജക പാക്കേജിന്റെ നിര്‍ദേശങ്ങള്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ ഇ-ട്രേഡിംഗിന് പിന്തുണ നല്കുന്നു. കൂടാതെ അഗ്രിബസാര്‍ പോലുള്ള ഒരു അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പിന് ഈ നീക്കത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാമെന്നും അഗ്രിബസാറിന്റെ സഹസ്ഥാപകനും സിഇഒയുമായ അമിത് അഗര്‍വാള്‍ പറഞ്ഞു. വലിയ ഇന്ത്യന്‍ കോര്‍പ്പറേഷനുകളെ ഈ മേഖലയിലേക്കുള്ള നിക്ഷേപത്തിന് ആകര്‍ഷിക്കുകയും നിലവിലെ നിക്ഷേപകര്‍ക്ക് അംഗീകാരത്തിന് അവസരങ്ങള്‍ നല്‍കുകയും ചെയ്യും.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തകര്‍ന്ന മൂല്യ ശൃംഖലകളാണുള്ളത്. ചില്ലറ വിലയുടെ 30 ശതമാനത്തില്‍ താഴെയാണ് ലഭിക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി 70 ശതമാനം വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നതായി കുമാര്‍ പറഞ്ഞു. സംഭരണ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവവും പല കാര്‍ഷിക സാങ്കേതിക സ്ഥാപനങ്ങളും നല്കുന്ന വിതരണ ശൃംഖലകളുടെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം. ഉത്തേജക പാക്കേജ് കര്‍ഷകരുടെ കയ്യില്‍ പണം നിക്ഷേപിക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അനുവദിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍