അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്കിലെ ഈ കമ്പനിയും
തിരുവനന്തപുരം: അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ടെക്നോളജീസിന് വന്‍ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്ക് മാഗസിന് പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളര്‍ച്ചയുള്ള 5000 കമ്പനികളുടെ പട്ടികയില്‍ ആയിരത്തോളം സ്ഥാനങ്ങള്‍ മുന്നിലെത്തിയാണ് എക്സ്പീരിയോണ്‍ നേട്ടം കൊയ്തത്.
യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വര്‍ധിപ്പിച്ച കമ്പനി ഈ വളര്‍ച്ചയുടെ ചുവട് പിടിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ബെംഗളുരുവിലുമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായണ് പദ്ധതിയിടുന്നത്. ഈ വര്‍ഷം മാത്രം 400ലേറെ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം കോളെജ് കാമ്പസുകളില്‍ നിന്ന് 250 എന്‍ജിനീയര്‍മാരേയും റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടത്തരം ഐടി സൊലൂഷന്‍സ് കമ്പനികളുടെ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇതൊരു നിക്ഷേപ അവസരമായാണ് എടുത്തിട്ടുള്ളത്. ഇത് കമ്പനി പ്രവര്‍ത്തനം വേഗത്തില്‍ വിപുലപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്- എക്സ്പീരിയോണ്‍ ടെക്നോളജീസ് ഇന്ത്യയുടെ സിഇഒയും എംഡിയുമായ ബിനു ജേക്കബ് പറഞ്ഞു.
നാലാം തവണയാണ് കമ്പനി ഇന്ക് മാഗസിന് പട്ടികയില്‍ ഇടംപിടിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. യുഎസിലെ ടെക്സസ് മേഖലയില്‍ ഏറ്റവും വേഗം വളരുന്ന 100 കമ്പനികളില്‍ ഒന്നാകാനും കമ്പനിക്കു കഴിഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍