എന്‍ഇടിസി ഫാസ്റ്റാഗിന്റെ ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 86 ദശലക്ഷം കവിഞ്ഞു
മുംബൈ: നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ ഇ ടി സി) പ്രോഗ്രാമിന് കീഴിലുള്ള എന്‍ഇടിസി ഫാസ്റ്റാഗിന്റെ ഇടപാടുകളുടെ എണ്ണം 2020 ജൂലൈയില്‍ 86 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് 54 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.
2020 ജൂലൈയില്‍, ഫാസ്റ്റാഗിന്റെ ഇടപാട് എണ്ണം 86.26 ദശലക്ഷമായിരുന്നു, ഇടപാട് മൂല്യം 1623.30 കോടി രൂപയാണ്. 2020 ജൂണിലെ ഇടപാടുകളുടെ എണ്ണം 81.92 ദശലക്ഷവും ഇടപാട് മൂല്യം 2020 ജൂണില്‍ 1511.93 കോടിയുമായിരുന്നു.
''എന്‍ഇടിസി ഫാസ്റ്റാഗിന്റെ പ്രവര്‍ത്തനക്ഷമത ദശലക്ഷക്കണക്കിന് വാഹന ഉടമകളെ തടസ്സമില്ലാത്ത ടോള്‍ പ്ലാസ ഇടപാട് നടത്താന്‍ സഹായിച്ചു. എന്‍പിസിഐ ഉപയോക്താക്കള്‍ക്ക് അവശ്യ യാത്രകള്‍ സുരക്ഷിതമാക്കാനും കോണ്ടാക്റ്റ്ലെസ്, തടസ്സരഹിതവും സൗജന്യവുമായ ടോള്‍ പേയ്മെന്റുകള്‍ നല്‍കാനും ശ്രമിക്കുന്നു. പ്രാദേശിക നഗരവാസികള്‍ക്ക് ഡിജിറ്റല്‍ കോണ്ടാക്റ്റ്ലെസ് ടോള്‍ പേയ്മെന്റ് സൗകര്യം ഇതിലൂടെ പ്രാപ്തമാക്കുന്നു,' എന്‍ പി സി ഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍