ഫാസ്ടാഗ് ഇല്ലെങ്കില്‍ കനത്ത പിഴ; ഫെബ്രുവരി 15 മുതല്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: രാജ്യത്ത് ഫെബ്രുവരി 15 തിങ്കളാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. കൊവിഡ് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നീട്ടിവച്ച നിര്‍ബന്ധമാക്കാല്‍ തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കടക്കാന്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമാക്കും. അല്ലാത്ത പക്ഷം കനത്ത പിഴയാണ് അടയ്ക്കേണ്ടി വരിക.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍ വത്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. കൊവിഡ് ഉള്‍പ്പടെയുള്ള കാരണങ്ങളെ തുടര്‍ന്നാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് വൈകിയത്.
നേരത്തെ ഈ വര്‍ഷം ജനുവരി ഒന്നിന് മുതല്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പിന്നീട് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു. ദേശീയ പാതകളില്‍ നിന്ന് ഈടാക്കുന്ന ടോളുകളില്‍ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഫാസ്ടാഗ് ഉള്ള വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ വാഹനവുമായി മുന്നോട്ടുപോകാം.
വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ് സ്ക്രീനില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗാണ് ഫാസ്ടാഗ്. ഇത് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ കടന്നുപോയാല്‍ ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗ് ലിങ്ക് ചെയ്ത പ്രീപ്പെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്ക് പോകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍