പിഎംജികെഎവൈയ്ക്ക് കീഴില്‍ ജൂണ്‍ 21 വരെ വിതരണം ചെയ്തത് 76.72ലക്ഷം മെട്രിക് ടണ്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍
ന്യൂഡല്‍ഹി: ജൂണ്‍ 21 വരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വിതരണം ചെയ്തത് 76.72ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) സൗജന്യ ഭക്ഷ്യധാന്യങ്ങള്‍. കേരളമുള്‍പ്പെടെയുള്ള 22 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ 2021 മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള തങ്ങളുടെ വിഹിതം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ആവശ്യമായ ഭക്ഷ്യ ശേഖരം എഫ്സിഐ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പൂളിന് കീഴില്‍, നിലവില്‍ 593എല്‍എംടി ഗോതമ്പും, 294 എല്‍എംടി അരിയും (ആകെ 887 എല്‍എംടി ഭക്ഷ്യധാന്യം) ലഭ്യമാണ്.എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍ക്കുമുള്ള സുഗമമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ഭക്ഷ്യധാന്യങ്ങളുടെ ചരക്ക് നീക്കം എഫ്സിഐ നടത്തിവരികയാണ്. 2021 മെയ് ഒന്നിന് ശേഷം, പ്രതിദിനം ശരാശരി 45 എന്ന വിധത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ 2,353 റേക്കുകള്‍ ആണ് എഫ്സിഐ വിതരണം ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പിഎംജികെഎവൈയ്ക്ക് കീഴില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ്മഹാമാരിക്കിടയില് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം ആളൊന്നിന് 5 കിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതിയ്ക്ക് കീഴില്‍ വിതരണം ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍