ഇന്ത്യയിലേക്ക് 2018 ല്‍ പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 42 ബില്യണ്‍ ഡോളര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ആറ് ശതമാനം വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ കോണ്ഫറന് ഓണ്‍ ട്രേഡ് ആന്‍ഡ് ഡിവലപ്മെന്റ് (യുഎന്സിഎഡി) ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിത്. ഇന്ത്യയിലേക്ക് 2018 ല്‍ 42 ബില്യണ്‍ ഡോളര്‍ പ്രത്യക്ഷേ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
പ്രത്യക്ഷ വിദേശ നിക്ഷേപ കാര്യത്തില്‍ ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു റാങ്കിന് പിന്നിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ റാങ്ക് പത്താം സ്ഥാനത്തേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ തുറന്നുകാട്ടുന്നത്. അതേസമയം വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപമയിസ ഒഴുകിയെത്തിയത് ചൈനയിലേക്കെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 139 ബില്യണ്‍ ഡോളര്‍ വിദേശ എഫ്ഡിഐയാണ് ചൈനയിലേക്ക് ഒഴുകിയെത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ചൈനയുടെ എഫ്ഡിഐയിലുണ്ടായ ഏറ്റവും വലിയ നേട്ടമാണിതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷമായി ഒഴുകിയെത്തിയത് മാനുഫാക്ചറിംഗ്, ധനകാര്യ, കമ്മ്യൂണിക്കേഷന്‍ മേഖലകളിലാണ് ഏറ്റവുമധികം പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത്. ലയന ഏറ്റൈടുക്കല്‍ കരാറുകളിലുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. 2018 ല്‍ 33 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത്. 2017 23 ബില്യണ്‍ ഡോളര്‍ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് ഒഴുകിയെത്തിയത്.
ഇ-കൊമേഴ്സ്, ടെലികോം കരാറുകളിലെ ഇടപാടുകളിലാണ് പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപം 1.3 ട്രില്യണ്‍ ഡോളറായി 2018 ല്‍ കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.5 ട്രില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍