നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്; 74.01 ബില്യണ്‍ ഡോളറായി കുറഞ്ഞു
2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള മൊത്തം വിദേശ നിക്ഷേപം (എഫ്ഡിഐ) 74.01 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 87.55 ബില്യണ്‍ ഡോളറില്‍ നിന്ന് 15 ശതമാനം കുറവാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇക്വിറ്റി ഇന്‍ഫ്ലോ, ഇന്‍കോര്‍പ്പറേറ്റഡ് ബോഡികളുടെ ഇക്വിറ്റി മൂലധനം, പുനര്‍ നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്നതാണ് എഫ്ഡിഐ വരവ്.
'എഫ്ഡിഐ പ്രധാനമായും വാണിജ്യ ബിസിനസ് തീരുമാനങ്ങളുടെ കാര്യമാണ്. എഫ്ഡിഐ വരവ് പ്രകൃതിവിഭവങ്ങളുടെ ലഭ്യത, വിപണി വലിപ്പം, അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ, പൊതു നിക്ഷേപ കാലാവസ്ഥ, സ്ഥൂല-സാമ്പത്തിക സ്ഥിരത, വിദേശ നിക്ഷേപകരുടെ നിക്ഷേപ തീരുമാനം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 2020 കലണ്ടര്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 കലണ്ടര്‍ വര്‍ഷത്തില്‍ എഫ്ഡിഐ വരവ് 15 ശതമാനം കുറഞ്ഞു,' വാണിജ്യ വ്യവസായ മന്ത്രാലയ സഹമന്ത്രി സോം പ്രകാശ് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു.
എഫ്ഡിഐ പ്രോത്സാഹിപ്പിക്കുന്നതിന്, ഗവണ്മെന്റ് ഒരു നിക്ഷേപസൗഹൃദ നയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ തന്ത്രപ്രധാനമായ ചില മേഖലകള്‍ ഒഴികെയുള്ള മിക്ക മേഖലകളും ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം എഫ്ഡിഐക്ക് തുറന്നിരിക്കുന്നു. കൂടാതെ, ഇന്ത്യ ആകര്‍ഷകവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ എഫ്ഡിഐയെ സംബന്ധിച്ച നയം തുടര്‍ച്ചയായി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപെക്സ് ഇന്‍ഡസ്ട്രി ചേമ്പറുകള്‍, അസോസിയേഷനുകള്‍, വ്യവസായങ്ങളുടെ/ഗ്രൂപ്പുകളുടെ പ്രതിനിധികള്‍, മറ്റ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷമാണ് നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. സര്‍ക്കാര്‍ അടുത്തിടെ ഈ മേഖലകളിലായി നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സമീപകാലത്ത്, എഫ്ഡിഐ നയത്തില്‍ പരിഷ്കാരങ്ങള്‍ ഇന്‍ഷുറന്‍സ്, പെട്രോളിയം, പ്രകൃതി വാതകം, ടെലികോം തുടങ്ങിയ മേഖലകളില്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍