ജിഎസ്ടി കുടിശ്ശികയില്ലെങ്കില്‍ എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, പൂജ്യം തിരിച്ചടവ് (NIL GST Return) ഉള്ളവര്‍ക്ക് എസ്എംഎസ് മുഖാന്തിരം ഫോം GSTR-3B പൂരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. രാജ്യത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള 22 ലക്ഷം നികുതിദായകര്‍ക്ക് സഹായകരമാകുന്നതാണ് ഈ സുപ്രധാന നീക്കം. ഇതിലൂടെ ജിഎസ്ടി സമര്‍പ്പണനടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. ജിഎസ്ടി സമര്‍പ്പണത്തിനായുള്ള പൊതുവായ പോര്‍ട്ടലില്‍, ഓരോ മാസവും ലോഗിന്‍ ചെയ്താണ് നികുതിവിവരങ്ങള്‍ ഇപ്പോള്‍ സമര്‍പ്പിക്കുന്നത്.
എന്നാല്‍ പുതിയ സംവിധാനത്തിലൂടെ, നില് ജിഎസ്ടി റിട്ടേണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോഗിന്‍ ചെയ്യാതെ എസ്എംഎസിലൂടെ തന്നെ റിട്ടേണുകള്‍ സമര്‍പ്പിക്കാം. ഇതിനായി, എസ്എംഎസിലൂടെ Nil FORM GSTR-3B പൂരിപ്പിക്കാനുള്ള സംവിധാനം ചരക്കു സേവനനികുതി ശൃംഖല (GSTN) പോര്‍ട്ടലില്‍ ലഭ്യമാക്കി. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ നില, ജിഎസ്ടി പോര്‍ട്ടലിലെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത്, Services>Returns>Track Return Status വഴി പരിശോധിക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍