വിലക്കയറ്റം രൂക്ഷം: ഉത്തേജന പദ്ധതികള്‍ പിന്‍വലിക്കുന്നതായി യുഎസ്
കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പിന്‍വലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാര്‍ച്ചോടെ ബോണ്ട് വാങ്ങല്‍ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവല്‍ ചെയര്‍മാനായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കില്‍ മുക്കാല്‍ ശതമാനത്തോളം വര്‍ധന വരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
തൊഴില്‍ നിരക്കില്‍ കാര്യമായ വര്‍ധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. 2020ല്‍ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തില്‍നിന്ന് മറികടക്കാനായി. തൊഴില്‍മേഖലയില്‍ ഉണര്‍വുണ്ടായി. ഈ സാഹചര്യത്തില്‍ സമ്പദ്ഘടനയ്ക്ക് നിലവില്‍ നയപിന്തുണയുടെ ആവശ്യമില്ലെന്നാണ് ജെറോ പവലിന്റെ നിലപാട്. രണ്ടുവര്‍ഷം മുമ്പ് നടപ്പാക്കിയ കോവിഡനന്തര നയങ്ങളില്‍നിന്ന് പുറത്തുകടക്കേണ്ട സമയമായെന്ന് അദ്ദേഹം പ്രതികരിച്ചു.
ആഗോളതല-പ്രാദേശിക തലങ്ങളില്‍ വിലക്കയറ്റ സൂചിക ഉയരുന്നതിനാല്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതമാകും. അടുത്തവര്‍ഷത്തോടെ നിക്ഷേപ-വായ്പ പലിശയില്‍ വര്‍ധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍