കോവിഡ്-19 ഭീതി; ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ മാറ്റം
കൊച്ചി: കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം മാറ്റി. മാര്‍ച്ച് 27 വരെ എല്ലാ ബ്രാഞ്ചുകളും രാവിലെ 10 മണി മുതല്‍ രണ്ടു മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. തെലങ്കാനയിലെ ബ്രാഞ്ചുകള്‍ രാവിലെ 10.30 മുതല്‍ 2.30 വരെയും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നിര്‍ദേശ പ്രകാരം പണ നിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിങ്, റെമിറ്റന്‍സ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ അത്യാവശ്യ ഇടപാടുകള്‍ മാത്രമെ ഈ ദിവസങ്ങളില്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാകൂവെന്നും വൈസ് പ്രസിഡന്റ് ആനന്ദ് ചുഗ് അറിയിച്ചു.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും മുഴുസമയവും ലഭ്യമായിരിക്കുമെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍