News

ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന എത്തുന്നു ഐപിഒ വിപണിയിലേക്ക്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം കൂടി പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഫെഡറല്‍ ബാങ്കിന്റെ കീഴിയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് (ഫെഡ്ഫിന) ആണ് ഐപിഒയുമായെത്തുന്നത്. 750-1125 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

2010ല്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തനം തുടങ്ങിയ ഫെഡ്ഫിനക്ക് രാജ്യത്തൊട്ടാകെ 435ലധികം ശാഖകളുണ്ട്. സ്വര്‍ണപണയ വായ്പ, ഭവനവായ്പ, വസ്തുവായ്പ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തനം.  സ്വകാര്യ ഇക്വിറ്റി നിക്ഷേപകാരയ ഹോംഗ്രോണ്‍ 2018ല്‍ കമ്പനിയില്‍ 400 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവില്‍ 26ശതമാനം ഓഹരി വിഹിതമണിവര്‍ക്കുള്ളത്.

ഐപിഒവഴി ഫെഡറല്‍ ബാങ്കും ട്രൂ നോര്‍ത്തും ഭാഗികമായി ഓഹരി വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം 4,863 കോടി രൂപയാണ് കമ്പനിയുടെ ആസ്തി. ഐസിഐസിഐ സ്‌ക്യൂരിറ്റീസ്, ജെഎം ഫിനാനഷ്യല്‍, ഇക്വിറ്റാസ് ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഐപിഒ നടപടികള്‍ക്ക് നേതൃത്വംനല്‍കുന്നത്. ഈ മാസം അവസാനമോ അടുത്തമാസമോ കരട് പത്രിക ഫയല്‍ ചെയ്യുമെന്നാണ് സൂചന.

Author

Related Articles