ഫെഡറല്‍ ബാങ്കിന്റെ മികച്ച നേട്ടം; എടിഎം ശാഖകളിലും, ബ്രാഞ്ചുകളിലും വര്‍ധന; അറ്റാദായവും കുതിച്ചുയരുന്നു; ആലുവ കേന്ദ്രമാക്കി ബാങ്കിന്റെ പ്രവര്‍ത്തന കണക്കുകള്‍ ഇങ്ങനെ
ഫെഡറല്‍ ബാങ്കിപ്പോള്‍ വലിയ നേട്ടം കൊയ്താണ് മുന്നേറുന്നത്. ബാങ്കിങ് മേഖലയിലെ സേവനങ്ങളിലും, പ്രവര്‍ത്തനത്തിലും മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഏറെ മുന്‍പന്തിയിലാണ് ഫെഡഡറല് ബാങ്ക്. കേരളത്തില്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 1945 - ലാണ് ബാങ്ക് രൂപീകൃതമായത്. 2010-ലെ കണക്കുകള്‍ പ്രകാരം ഈ ബാങ്കിന് 1248 ശാഖകളും 1503എ.ടി.എമ്മുകളും നിലവിലുണ്ട്. 1931ല്‍ മധ്യതിരുവതാംകൂറിലെ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ബാങ്ക് എന്ന സ്ഥാപനം 1945 ല്‍ കെ.പി. ഹോര്‍മിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടര്‍ന്ന് 1947-ല്‍ ഫെഡറല്‍ ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1970-ല്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചു. 2006-ല്‍ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു. പിന്നീട് ബാങ്ക് വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങി. ബാങ്കിന്റെ സേവനങ്ങളിലടക്കം അടുത്ത കാലം വരെ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ള്ത്.
അതേസമയം ഫെഡറില്‍ ബാങ്കിന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബാങ്കിന്റെ അറ്റാദം 440.64 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദയത്തില്‍ ആകെ വര്‍ധനവ് രേഖപ്പെടുത്തിയത് 333.63 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബ്ലൂംബര്‍ഗ് നടത്തിയ പഠനത്തില്‍ ,ഏകദേശം 15 വിദഗ്ധരോളം നടത്തിയ പഠനത്തില്‍ 412 കോടി രൂപയോളമാണ് ബാങ്ക് അറ്റാദായമായി നേടുകയെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ അറ്റാദായമാണ് ബാങ്കിന് ഇതുവരെ നേടാന്‍ സാധിച്ചത്.
വായ്പകള്‍ക്ക് ലഭിച്ച പലിശയും നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശയിനത്തിലുള്ള വ്യത്യാസമായ അറ്റപലിശയിനത്തിലുള്ള വരുമാനം 7.21 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 1,154.93 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയലളവില് 1,077.29 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ ബാങ്കിന്റെ മറ്റിനത്തിലുള്ള വരുമാനത്തില്‍ 18.03 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മറ്റിനവത്തിലുള്ള വരുമാനം 407.86 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ മറ്റിനത്തിലുള്ള വരുമാനം 407.86 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇങ്ങനെയാണ്. ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 2.99 സതമാനമായും, സെപ്റ്റംബറില്‍ 3.07 ശതമാനമായും, കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 3.14 ശതമാനമായുമാണ് രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍