ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ നൈപുണ്യ വികസന കോഴ്സ്
കൊച്ചി: ഫെഡറല്‍ ബാങ്കിനു കീഴിലുള്ള നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്കില്‍ അക്കാദമി അധ്യാപന രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ നൈപുണ്യ വികസന കോഴ്സ് അവതരിപ്പിച്ചു. അധ്യാപന രംഗത്തുണ്ടായ ഏറ്റവും പുതിയ മാറ്റങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളാനും അവ പ്രയോഗിക്കാനും സജ്ജരായ പുതിയ തലമുറ അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.
കോവിഡ്19 പശ്ചാത്തലത്തില്‍ അധ്യാപന രംഗത്തുണ്ടായ സാങ്കേതികമാറ്റങ്ങളുമായും അതിരുകളില്ലാത്ത ക്ലാസ്മുറികളെന്ന സങ്കല്പ്പവുമായും വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ ഭാവി അധ്യാപകരെ ഈ കോഴ്സ് പ്രാപ്തരാക്കും. അവസാന വര്‍ഷ ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കും ബിഎഡ് പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്നവര്ക്കുമാണ് ഈ കോഴ്സില്‍ പ്രവേശനം നല്‍കുന്നത്.
500 മണിക്കൂറുകളാണ് കോഴ്സ് ദൈര്‍ഘ്യം. ആദ്യ ബാച്ച് കൊച്ചിയിലെ ഫെഡറല്‍ സ്കില്‍ അക്കാദമിയില്‍ നടക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായങ്ങളും ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ സ്കില്‍ അക്കാദമി നല്‍കും. ടെക്നോളജി മാധ്യവര്ത്തിയായി വരുന്ന ഒരു അധ്യാപന/പരിശീലന വ്യവസ്ഥയിലേക്ക് വിദ്യാഭ്യാസ രംഗം അതിവേഗം ചവടുമാറിക്കൊണ്ടിരിക്കുമ്പോള് ഈ മേഖലയില്‍ തിളങ്ങാന്‍ ശേഷിയുള്ള ഇ-അധ്യാപകരുടെ സംഘത്തെ ഈ കോഴ്സ് വാര്‍ത്തെടുക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍