ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം: ബാങ്കിന്റെ അറ്റാദായത്തില്‍ 56.63 ശതമാനം വര്‍ധനവ്
കൊച്ചി: ഈ വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 56.63 ശതമാനം വര്‍ധിച്ച് 416.70 കോടി രൂപയിലെത്തി. ബാങ്ക് കൈവരിച്ച എക്കാലത്തേയും ഉയര്‍ന്ന അറ്റാദായമാണിത്. 718.80 കോടി രൂപയാണ് ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ ആകെ ബിസിനസ് 17 ശതമാനം വര്‍ധിച്ചു. ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 3087.81 കോടി രൂപയെ അപേക്ഷിച്ച് 19.02 ശതമാനം വര്‍ധിച്ച് 3675.15 കോടി രൂപയിലെത്തിയതായും നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എക്കാലത്തേയും മികച്ച ത്രൈമാസ അറ്റാദായം നേടിയതോടെ ശക്തമായ അടിത്തറയോടു കൂടിയ പ്രകടനത്തിന്റെ മറ്റൊരു ത്രൈമാസം കൂടിയാണ് സാധ്യമാക്കിയിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. ബാഹ്യസാഹചര്യങ്ങള്‍ വെല്ലുവിളികളോടെ തുടര്‍ന്നപ്പോഴും കടുത്ത സാഹചര്യങ്ങളിലൂടെ നന്നായി മുന്നേറാന്‍ കഴിഞ്ഞുവെന്നും വായ്പാ ഗുണനിലവാരം നിലനിര്‍ത്താനും സന്തുലിതമായ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനും കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ ആകെ ബിസിനസ് 16.57 ശതമാനം വളര്‍ച്ചയോടെ 255439.74 കോടി രൂപയിലെത്തിയതായും 2019 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വായ്പകള്‍ 15 ശതമാനം വളര്‍ച്ചയോടെ 115893.21 കോടി രൂപയിലെത്തിയപ്പോള് ആകെ നിക്ഷേപങ്ങള്‍ 18 ശതമാനം വളര്‍ച്ചയോടെ 139546.52 കോടി രൂപയിലും എത്തി. ബാങ്കിന്റെ എന്‍ ആര് ഇ നിക്ഷേപങ്ങളില്‍ 12.62 ശതമാനവും കറണ്ട് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍ 11.57 ശതമാനവും വളര്‍ച്ച കൈവരിക്കാനായി.
ആകെ വായ്പകളുടെ 3.07 ശതമാനമെന്ന നിലയില്‍ 3612.11 കോടി രൂപയാണ് ആകെ നിഷ്ക്രിയ ആസ്തികള്‍. അറ്റ നിഷ്ക്രിയ ആസ്തികളാകട്ടെ 1.59 ശതമാനമെന്ന നിലയില്‍ 1843.64 കോടി രൂപയാണ്. ബേസല്‍ മൂന്ന് മാനദണ്ഡ പ്രകാരമുള്ള മൂലധന പര്യാപ്തതാ നിരക്ക് 13.98 ശതമാനമാണെന്നും സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍