ഫെഡറല്‍ ബാങ്ക് അറ്റാദായത്തില്‍ 21 ശതമാനം ഇടിവ്
കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ നേരിടാന്‍ കരുതല്‍ ധനം നീക്കിവച്ചതു മൂലം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് അറ്റാദായം 21 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 382 കോടി രൂപയായിരുന്നത് ഇക്കുറി 301 കോടി രൂപയാണ്.
കരുതല്‍ ധനം ഒരു വര്‍ഷം മുമ്പ് 178 കോടിയായിരുന്നെങ്കില്‍ 2020 മാര്‍ച്ചില്‍ ഇത് 568 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ അവസാനിച്ച പാദത്തിലേക്കാള്‍ 161 കോടി രൂപ കൂടുതല്‍. ഇതില്‍ 93 കോടി രൂപ കോവിഡുമായി മാത്രം ബന്ധപ്പെട്ടതാണ്. റിസര്‍വ് ബാങ്ക് നിബന്ധന പ്രകാരം വേണ്ടതിനേക്കാള്‍ 30 കോടി രൂപ അധികമാണിത്.മൊത്തം നിഷ്ക്രിയ ആസ്തി (എന്‍പിഎ) മാര്‍ച്ച് പാദം 2.84 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. കഴിഞ്ഞ വര്‍ഷം 2.92 ശതമാനമായിരുന്നു.
പകര്‍ച്ചവ്യാധി മൂലം ഉണ്ടാകാനിടയുള്ള പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുകയും ചെയ്തു. ബിസിനസ് രംഗത്ത് റീട്ടെയില്‍ വിഭാഗത്തില്‍ ഭവന, സ്വര്‍ണ്ണ വായ്പകള്‍ ഗണ്യമായി വളരുന്നതിലൂടെ മൊത്തത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചു -ഫെഡറല്‍ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍