റെക്കോര്‍ഡ് നേട്ടം കൊയ്ത് റിയല്‍മി; 22 ലക്ഷം സ്മാര്‍ട് ഫോണ്‍ വിറ്റഴിച്ച് കമ്പനിയുടെ മുന്നേറ്റം
ന്യൂഡല്‍ഹി: സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് റിയല്‍മി. ഉത്സവകാല സീസണിനിലാണ് റിയല്‍മി ഈ റെക്കോര്‍ഡ് നേട്ടം നേടിയിട്ടുള്ളത്. റിയല്‍മി ചീഫ് എക്സിക്യുട്ടീവ് മാധവ് ഷെത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്സവ സീസണ് ലക്ഷ്യം വെച്ച് കമ്പനി വന്‍ വിലക്കിഴിവാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം റിയല്‍മി ഇപ്പോള്‍ പുതിയ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന പുതയ സ്മാര്‍ട്ഫോണ്‍ റിയല്‍മി എക്സ് 2 പ്രോ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ആധിപത്യമാണ് ഇപ്പോള്‍ നടത്തുന്നത്.
അതേസമയം റെഡ്മിയുടെ കെ20 പ്രോക്ക് വലിയ വെല്ലുവിളിയാകും റിയല്‍മി ഉയര്‍ത്തുക. 90 ഹാര്‍ട്സ് ജിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ ഡിവൈസ് ആയിരിക്കുമത്. കൂടാതെ 50 വോ്ട്വുക്ക്, ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയും പുതിയ സ്മാര്‍ട് ഫോണിലുണ്ടാകും. നിലവില്‍ 64 എംപി ക്വാഡ് ക്യാമറ സജ്ജീകരമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ റിയല്‍മി വന്‍ വിപുലീകരണ പ്രവര്‍ത്തനത്തിനാണ് തുടക്കമിട്ടിട്ടുള്ളത്. കൂടുതല്‍ നേട്ടം കൊയ്യാന്‍ വിപണിയില്‍ മുന്‍നിരയിലെത്തുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍