News

ഇന്‍ഡിഗോയില്‍ കുടുംബ വഴക്ക് ശക്തം; കമ്പനിയുടെ മാനേജ്‌മെന്റ് തലത്തില്‍ വീഴ്ച്ച ചൂണ്ടിക്കാട്ടി രാകേഷ് ഗംഗ്വാള്‍ സെബിക്ക് കത്തയച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിനിയായ ഇന്‍ഡിഗോയില്‍ ഓഹരി ഉടമകള്‍ തമ്മില്‍ തര്‍ക്കവും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം ഇന്‍ഡിഗോയില്‍ ഓഹരി ഉടമകളേക്കാള്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നത് കമ്പനിയുടെ സഹസ്ഥാപകര്‍ തമ്മിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരമായില്ലെങ്കില്‍ കമ്പനി പൂട്ടിപ്പോകേണ്ട അവസ്ഥിയിലേക്കെത്തുമെന്നാണ് വ്യാവസായ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. സഹസ്ഥാപകരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മിലുള്ള  അഭിപ്രായ ഭിന്നതകള്‍ക്ക് ഇനി പരിഹാരമുണ്ടാകുമോ എന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. പ്രൊമോട്ടര്‍മാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നചതകളെല്ലാം ഇപ്പോള്‍ പരസ്യമായി കഴിഞ്ഞിരിക്കുന്നു. 

കമ്പനിയുടെ മാനേജ്‌മെന്റ് തലത്തില്‍ വന്‍ വീഴ്ച്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി രാകേഷ് ഗംഗ്വാള്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചു. ഭരണപരമായി പല വീഴ്ച്ചകളും കമ്പനിക്കകത്ത് നടക്കുന്നുണ്ടെന്നും സാധാരണ ബിസിനസ് മേഖലയില്‍ പോലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കമ്പനിക്കകത്ത് ഉണ്ടായിട്ടുള്ളതെന്നും രാകേഷ് ഗംഗ്വാള്‍ ആരോപിച്ചു. കമ്പനിയില്‍ കൂടുതല്‍ അഴിച്ചു പണിയുണ്ടാകണമെന്നാണ് കമ്പനിക്കകത്തെ വിവിധ തലങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം. 

കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നല്ല രീതിയിലല്ലെന്നും, കമ്പനി പല കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുണ്ടെന്നും രാകേഷ് ഗംഗ്വാള്‍ ആരോപിച്ചു. കമ്പനിക്കകത്ത് ഓഹരി ഇടാപടുകളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉണ്ടായിട്ടുള്ളതെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഗേഷ് ഗംഗ്വാള്‍ പ്രധാനമന്ത്രിക്കും, സെബിക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം റിലേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി ബന്ധപ്പെട്ടാണ് ഇന്‍ഡിഗോയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതേസമയം ഗംഗ്വാളിനും അഫിലിയേറ്റസിനും ഇന്റര്‍ഗ്ലോബ് ഏവിയേഷനില്‍ 37 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. എന്നാല്‍ രാഹുല്‍ ബട്ടക്ക് 38 ശതമാനം ഓഹരിയാണ് ഇന്‍ഡിഗോയിലുള്ളത്. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പിരഹാരം കണ്ടെത്താനുള്ള ശ്രമമാണ് സെബി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ജൂണ്‍ 19ന് രാകേഷ് ഗംഗ്വാളിനോട് കത്തിന്റെ വിശദീകരണം തേടിയിരിക്കുകയാമ് സെബി. ഇന്‍ഡിഗോയിലെ തര്‍ക്കങ്ങള്‍ കാരണം ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരിയില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

 

Author

Related Articles