ധനമന്ത്രി ഇന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും; ബാങ്കിങ് മേഖലയുടെ വായ്പാ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കം
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരമാന് ഇന്ന് പൊതുമേഖലാ ബാങ്കുകളിലെ മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പ വളര്‍ച്ച ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളിലാകും ധനമന്ത്രി പ്രധാനമായും മുന്നോട്ടുവെക്കുക. അതേസമയം രാജ്യത്തെ 200 ജില്ലകളില്‍ സംഘടിപ്പിച്ച വായ്പാ മേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം വിലയിരുത്തിയേക്കും. ഉപഭോക്തൃ ആവശ്യകത വര്ധിപ്പാക്കാനാവശ്യമായ നടപടകള്‍ സ്വീകരിക്കാനുള്ള കാര്യങ്ങളിലാകും യോഗം പ്രധാനമായും ചര്‍ച്ചയ്ക്ക് എടുക്കുകയ
എന്നാല്‍ വായ്പാ മേളയുടെ ഗുണ നിലവാരം യോഗം പ്രധാനമായും ചര്‍ച്ചയ്ക്കെടുത്തേക്കും. രാജ്യത്തെ ഭവന, കാര്‍ഷിക, വാഹന വായ്പകള്‍ ശക്തിപ്പെടുത്തുക എന്നതാണ് വായ്പാ മേളയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പോര്‍ട്ടല്‍ വഴി 35,000 കോടി രൂപയുടെ വായ്പയെ പറ്റി യോഗം അവലോകനം നടത്തിയേക്കും. എംഎസ്എംഇ പോര്‍ട്ടല്‍ വഴിയുള്ള പോര്‍ട്ടലിലൂടെയാണ് യോഗം ഇത്രയധികം തുക അനുവദിച്ചത്.
അതേസമയം രാജ്യം അതിഗുരുതരമായ മാന്ദ്യം നേരിടുന്നത് മൂലമാണ് ധനമന്ത്രി നിര്‍മ്മല സീതാരമന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ധനമന്ത്രി പൊതുമേഖലാാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ എന്‍ബിഎഫ്സി മേഖലയെ പറ്റിയും യോഗം അവലോകനം ചെയ്യും. ബാങ്കിങ് മേഖലയുടെ വായ്പാ ശേഷി, മൂലധമ പര്യാപ്തി എന്നിവ വര്‍ധിപ്പിക്കുകയെന്നതാണ് കൂടിക്കാഴ്ച്ചയുടെ പ്രധാന ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍