News

സ്വിസ് അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ധനമന്ത്രാലയം

ദില്ലി: സ്വിസ് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം.ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്റും തമ്മിലുള്ള കരാര്‍ വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കള്ളപ്പണത്തിന്റെ കണക്കും ധനമന്ത്രാലയം പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ആര്‍ടിഐ അപേക്ഷയിന്മേലുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കള്ളപ്പണത്തിന്റെ കണക്കും ധനമന്ത്രാലയം പുറത്തുവിടാന്‍ വിസമ്മതിച്ചു. വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്‌സര്‍ലാന്റുമായുള്ള കരാറിന്റെ ലംഘനമാകുമെന്ന് നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍ നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബര്‍ മസമാണ് സ്വിസ് അക്കൗണ്ടുള്ള ചിലരുടെ വിവരങ്ങള്‍ രാജ്യത്തിന് സ്വിസ് അധികൃതര്‍ കൈമാറിയിരുന്നു. സ്വിറ്റ്‌സര്‍ലാന്റ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനുമായി സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്ന 75 രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ട്. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാമെന്ന കരാറിന്മേലാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Author

Related Articles