News

കൊറോണ വൈറസ് ബാധ ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തുമെന്ന് കേന്ദ്രധനമന്ത്രാലയം; ഫെബ്രുവരി 18 ന് യോഗം ചേരും

ഡല്‍ഹി: രാജ്യത്തെ വിപണിയേയും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തേയും കൊറോണ വൈറസ് ബാധയും മറ്റ് തടസങ്ങളും എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുന്നതിനായി ഫെബ്രുവരി 18 ന് യോഗം ചേരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 

ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിലും കൊറോണ വൈറസ് ബാധയും മറ്റ് തടസങ്ങളും എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുന്നതിനായി ഫെബ്രുവരി 18 ന് യോഗം ചേരുന്നു. ഓഹരിയുടമകളെ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ മെയില്‍ അയക്കുക എന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 16 ന് ട്വീറ്റ് ചെയ്തു.

ഏഷ്യയില്‍ ചൈനയുടെ ഏറ്റവും പ്രമുഖ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ചൈനയുമായി വ്യാപാര കമ്മിയിലുമാണ് ഇന്ത്യ. ഹുബെയ് പ്രവിശ്യയിലായി ശനിയാഴ്ച 142 ല്‍ക്കൂടുതല്‍ ആളുകള്‍ മരണപ്പട്ടതോടെ മരണസംഖ്യ 1665 ആയി. അതോടെ കൊറോണ വൈറസ് സ്ഥിതീകരിച്ച ആളികളിടെ എണ്ണം 68500 ആയി.

ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഒരു അവസരമാണ് കൊറോണ വൈറസ് ബാധ എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ കഴിഞ്ഞയാഴ്ച പറഞ്ഞു.

News Desk
Author

Related Articles