News

സ്വകാര്യവത്കരണം: ഭൂമിയും ആസ്തികളും കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്രം

സ്വകാര്യവത്കരിക്കുന്ന പൊതുമേഖല കമ്പനികളുടെ ഭൂമിയും കരാറില്‍പ്പെടാത്ത മറ്റ് ആസ്തികളും കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന് ധനകാര്യ മന്ത്രാലയം. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടിയിരിക്കുകയാണെന്ന് പൊതു ആസ്തി കൈകാര്യ-നിക്ഷേപ വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. ഈ പ്രത്യേക ആവശ്യത്തിനായി കമ്പനി രൂപവത്കരിക്കുന്ന കാര്യം ഏറെ നാളായി ചര്‍ച്ചയിലുള്ളതാണ്.

പൊതുമേഖല കമ്പനികളുടെ സ്വകാര്യവത്കരണ നടപടികളില്‍ ഉള്‍പ്പെടാത്ത ഭൂമി വിറ്റ് പരമാവധി തുക സമാഹരിക്കുന്നതിനാണ് സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന നിലയില്‍ കമ്പനി രൂപവത്കരിക്കുന്നത്. കമ്പനികള്‍ സ്വകാര്യ മേഖലക്ക് നല്‍കുമ്പോള്‍ അതിനൊപ്പമുള്ള ഭൂമി പൂര്‍ണമായും കൈമാറുന്നത് ലാഭകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.പി.സി.എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബി.ഇ.എം.എല്‍, പവന്‍ ഹാന്‍സ്, നീലാചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡ് എന്നിവയാണ് ഈ സാമ്പത്തിക വര്‍ഷം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്ന കമ്പനികള്‍.

Author

Related Articles