കൊവിഡിനെത്തുടര്‍ന്ന് വിവിധ മന്ത്രാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചെലവുചുരുക്കല്‍ നിയന്ത്രണം പിന്‍വലിക്കുന്നു
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഫണ്ട് ചെലവഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്നു. സര്‍ക്കാരിന്റെ വരുമാനം ഇക്കാലയളവില്‍ ബജറ്റില്‍ കണക്കാകിയതിനെക്കാള്‍ വര്‍ധിച്ചതാണ് നിലവിലുള്ള നിയന്ത്രണം എടുത്തുകളയാന്‍ കാരണം. കൊവിഡ് ഏര്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സര്‍ക്കാര്‍ പുറത്തുകടക്കുന്നു എന്നതിന്റെ സൂചനയാണ് പുതിയ തീരുമാനത്തിലൂടെ പുറത്തു വരുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചെലവുകള്‍ 20 ശതമാനം കുറയ്ക്കാനായിരുന്നു വിവിധ വകുപ്പുകളോട് കേന്ദ്ര ധനകാര്യ മന്ത്രാലായം നിര്‍ദേശിച്ചത്. കേന്ദ്ര തീരുമാനം സ്റ്റീല്‍, ലേബര്‍, സിവില്‍ ഏവിയേഷന്‍ ഉള്‍പ്പടെ 80ല്‍ അധികം വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ചെലവ് ചുരുക്കല്‍ പിന്‍വലിക്കുന്നതോടെ വകുപ്പുകള്‍ക്ക് ബജറ്റ് എസ്റ്റിമേറ്റില്‍ അനുവദിച്ച തുക വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായും വിനിയോഗിക്കാനാവും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍