ശ്രവണവൈകല്യമുള്ളവര്‍ക്ക് സാമ്പത്തിക ബോധവത്കരണം; ഇസാഫിന്റെ വീഡിയോ പ്രോഗ്രാം പുറത്തിറക്കി
തിരുവനന്തപുരം: ശ്രവണ വൈകല്യമുള്ള യുവാക്കളെ സാമ്പത്തിക ഉത്തരവാദിത്തമുള്ളവരാക്കാനും സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകളെയും ഇന്ത്യയിലെ മൊത്തത്തിലുള്ള ബാങ്കിംഗ് പ്രവണതകളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുറത്തിറക്കിയ വിദ്യാഭ്യാസ വീഡിയോ സമര്‍പ്പണം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ റീനി അജിത്തിന് കൈമാറി നിര്‍വഹിച്ചു.
ധനകാര്യ സാക്ഷരതയും പരിശീലനവും സാമ്പത്തിക ഉള്പ്പെടുത്തലിനേക്കാള് മുന്‍ഗണ നല്‍കേണ്ടതാണ് എന്നതാണ് തന്റെ വ്യക്തിപരമായ വിശ്വാസമെന്ന് ചടങ്ങില്‍ സംസാരിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ റീനു അജിത്ത് പറഞ്ഞു. അങ്ങനെ മാത്രമേ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സാക്ഷരതാ പരിശീലനത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയവും, അഭിനന്ദാര്‍ഹവുമാണ് ഡയറക്ടര്‍ റീനു അജിത്ത് കൂട്ടിച്ചേര്‍ത്തു.
മെറീന പോള്‍,ചെയര്‍പേഴ്സണ്‍, ഇസാഫ് കോ-ഓപ്പറേറ്റീവ്, പ്രവീണ്‍ കുമാര്‍, ജനറല്‍ മാനേജര്‍ -എഫ്ഐഡിഡി, ആര്‍ബിഐ, മുരളി കൃഷ്ണ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, എഫ്ഐഡിഡി ആര്‍ബിഐ, ഡി . സെല്‍വരാജ്, ജനറല്‍ മാനേജര്‍ -ഡി.എഫ്.ഐ.ബി.ടി, നബാര്‍ഡ്, ജെ. സുരേഷ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, നബാര്‍ഡ്, അജീഷ് ബാലു, മാനേജര്‍ ഡി.എഫ്.ഐ.ബി.ടി, റെജി കെ ഡാനിയേല്‍, ഹെഡ് സസ്റ്റെയിനബിള്‍ ബാങ്കിംഗ്, ഇസാഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍