ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി: സ്ഥിര നിക്ഷേപത്തിന് 9.5 ശതമാനം വരെ ആകര്‍ഷകമായ പലിശ
കോഴിക്കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കോഴിക്കോട് ആദ്യ ശാഖ തുറന്നു. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പിിടുമ്പോള്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഫിന്‍കെയറിന്റെ കേരളത്തിലെ രണ്ടാമത്തെ ശാഖയാണിത്. കൊച്ചിയിലാണ് ആദ്യ ശാഖ. സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കോഴിക്കോട്ടെ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം നല്‍കാനും എല്ലാ അവശ്യ ബാങ്കിങ് സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കാനും ഫിന്‍കെയറിനു കഴിയുമെന്ന് എംഡിയും സി.ഇ.ഒയുമായ രാജീവ് യാദവ് പറഞ്ഞു. സംസ്ഥാന വരുമാനത്തിന്റെ 12 ശതമാനം സംഭാവന നല്കുന്ന കോഴിക്കോട്ട് ഫിന്‍കെയര്‍ മികച്ച വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. സംരഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള ചെറുകിട വ്യവസായ സംരഭങ്ങളുടെ വളര്‍ച്ചയില്‍ ജില്ല വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കായ ഫിന്‍കെയര്‍ ഈ മേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുമെന്നും രാജീവ് യാദവ് പറഞ്ഞു.
സ്വര്‍ണ വായ്പാ, താങ്ങാവുന്ന നിരക്കിലുള്ള ഭവന വായ്പ, ഇരുചക്ര വാഹന വായ്പ, സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍ തുടങ്ങി വ്യത്യസ്തമായ സേവനങ്ങള്‍ ഫിന്‍കെയറില്‍ ലഭിക്കും. യുപിഐ പണമിടപാടുകളേയും പിന്തുണയ്ക്കും. സ്ഥിര നിക്ഷേപത്തിന് 9.5 ശതമാനം വരെ ആകര്‍ഷകമായ പലിശയും ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നുണ്ട്.
2017 ജൂലൈ 21ന് പ്രവര്‍ത്തനം ആരംഭിച്ച ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റിസര്‍വ് ബാങ്ക് നിയമത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ബാങ്കാണ്. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 15 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിനുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എിവിടങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച വളര്‍ച്ച കൈവരിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍