മലയാളി സ്റ്റാര്‍ട്ട് അപ്പ് ഓപ്പണ്‍ 210 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചു
ബംഗളൂരു: കേരളത്തിലെ പ്രമുഖ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പായ ഓപ്പണ്‍ 30 മില്യണ്‍ മൂലധന നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 210 കോടി രൂപയോളം വരുമിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഫിനാന്‍ഷ്യല്‍ ടെക്നോളജി മേഖലയിലെ ഏറ്റവും പ്രമുഖ മലയാളി സ്റ്റാര്‍ട്ട് അപ്പാണ് ഓപ്പണ്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക്ക് അടക്കമുള്ള മുന്‍നിര ടെ്നോളജി കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് നേതൃത്വം നല്‍കിയിട്ടുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ഓപ്പണില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. മൂന്ന് പ്രധാനപ്പെട്ട നിക്ഷേപ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൂടുതല്‍ മൂലധന നിക്ഷേപം ഓപ്പണ്‍ സമാഹരിച്ചിട്ടുള്ളത്.
അതേസമയം ഓപ്പണിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ച നേടാന്‍ ഇതിനകം സാധ്യമായിട്ടുണ്ട്. നിയോ ബാങ്കിങ് രംഗത്ത് ലോകത്തിലെ മുന്‍ നിര സ്ഥാപനമായി ഓപ്പണിന് മാറാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റ് ബിസിനസ് സംരംഭങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനമാണ് ഓപ്പണ്‍ ചെയ്യുന്നത്. ബാങ്കിങ് മേഖലയുമായുള്ള സഹകരണത്തിലൂടെയാണ് ഓപ്പണ്‍ ചെയ്യുന്നത്. ജീവനക്കാരുടെ ശമ്പളവും, മറ്റ് ഫിനാന്‍ഷ്യല്‍ സേവനങ്ങളും, ജിഎസ്ടി റിട്ടേണ്‍ അടക്കമുള്ള സൗകര്യങ്ങളും ഓപ്പണ്‍ ചെയ്തുകൊടുക്കുന്നുണ്ട്.
ഓപ്പണിന് നിലവില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ ഇടപാടുകാര്‍ ഉണ്ടെന്നാണ് വിവരം. ചെറുകിട സംരംഭകരാണ് കൂടുതല്‍ സേവനങ്ങള്‍ക്കായി ഓപ്പണിനെ ഉപയോഗപ്പെടുത്തുന്നത്. അടുത്തവര്‍ഷം മുതല്‍ ഇടപാടുകാരെ ലക്ഷ്യമിടുന്ന പദ്ധതികള്‍ ഓപ്പണ്‍ ആരംഭിക്കും. രാജ്യത്തെ പ്രമുഖ ബാങ്കായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഓപ്പണ്‍ തങ്ങളുടെ ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ നടപ്പിലാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍