ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് പെര്‍ഫിയോസ് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് പെര്‍ഫിയോസ് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഈ വര്‍ഷം യുണീകോണാവുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ സ്റ്റാര്ട്ടപ്പാമ് പെര്‍ഫിയോസ്. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 70 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ പെര്‍ഫിയോസിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്നു.ഈ വര്‍ഷം ഫിന്‍ടെക് മേഖലയില്‍ നിന്ന് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ സ്ഥാപനമാണ് പെര്‍ഫിയോസ്. ഒരു ബില്യണോ അതില്‍ കൂടുതലോ മൂല്യമുള്ള കമ്പനികളാണ് യുണീകോണുകള്‍.
നിലവില്‍ 2 ബില്യണ്‍ ഡോളറോളമാണ് കമ്പനിയുടെ മൂല്യം. ഫണ്ടിംഗിലൂടെ സമാഹരിച്ച തുക മറ്റ് കമ്പനികളെ ഏറ്റെടുക്കാനും മൂലധന ആവശ്യങ്ങള്‍ക്കായും പെര്‍ഫിയോസ് ഉപയോഗിക്കും. 2008ല്‍ വിആര്‍ ഗോവിന്ദരാജന്‍, ദേബാശിഷ് ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരു ആസ്ഥാനമായാണ് പെര്‍ഫിയോസ് ആരംഭിച്ചത്. ഡാറ്റാ അനാലിസിസ്, വെല്‍ത്ത് മാനേജ്മെന്റ്, അക്കൗണ്ട് അഗ്രഗേഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി 735ഓളം സ്ഥാപനങ്ങള്‍ക്ക് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ 18 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് പെര്‍ഫിയോസ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍