യുഎസ് വിപണിയിലെ ആദ്യ ബിറ്റ് കോയിന് ഇടിഎഫ്; അറിയാം
യുഎസ് വിപണിയിലെ ആദ്യത്തെ ബിറ്റ് കോയിന് അനുബന്ധ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പ്രോ ഷെയേര്‍സ് ബിറ്റ് കോയിന് സ്ട്രാറ്റജി ഇടിഎഫ് (ബിറ്റോ) ചൊവ്വാഴ്ച ന്യയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കം കുറിച്ചു. നിക്ഷേപകര്‍ക്ക് ബിറ്റ് കോയിന് വിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ക്ക് അനുസൃതമായി സൗകര്യ പ്രദവും സുതാര്യമായും എളുപ്പം പണമാക്കാവുന്ന തരത്തിലുമാണ് ഈ നിക്ഷേപ പദ്ധതി.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബിറ്റ് കോയിന് വാങ്ങുന്നതിനു പകരം ബിറ്റ് കോയിന് അവധി വ്യാപാര കോണ്ട്രാക്ട്റ്റുകളില് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആദ്യ ദിവസം പ്രൊ ഷെയേര്‍സ് ഇടിഎഫ് വിലയില്‍ 5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി 41.94 ഡോളറില്‍ ക്ലോസ് ചെയ്തു. ഇടി എഫുകള്‍ ഓഹരികളെ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും. പുതിയ ഇടിഎഫ് വന്നതോടെ ബിറ്റ് കോയിന് വിപണിയില്‍ വീണ്ടും ഉണര്‍വ്വ് ഉണ്ടായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയോട് അടുത്ത് 64000 ഡോളറില്‍ എത്തി നില്ക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍